ആര്യനും ജിസേലും തമ്മിൽ പ്രേമിക്കുകയാണെങ്കിൽ പ്രേമിച്ചോട്ടെ എന്ന് ആര്യൻ്റെ അമ്മ ഡിമ്പിൾ. ഫാമിലി വീക്കിൽ ബിബി ഹൗസിനകത്തെത്തി തിരിച്ചിറങ്ങിയ ശേഷം ഓൺലൈം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇവർ. ഹൗസിനുള്ളിൽ എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് ഡിമ്പിൾ പെരുമാറിയത്.
ഇരുവർക്കുമിടയിലുള്ളത് ലവ് സ്ട്രാറ്റജിയാണോ എന്ന ചോദ്യത്തോടാണ് ഡിമ്പിളിൻ്റെ പ്രതികരണം. “അവർ പ്രേമിച്ചോട്ടെ. ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. അവർ പ്രേമിക്കട്ടെ. എൻ്റെ മകൻ്റെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. അവർക്ക് ഇഷ്ടമുള്ളത് ചെയ്തോട്ടെ. അവൻ സ്വതന്ത്ര്യനാണ്. നല്ല മനസാണ്. പിആർ ഒന്നുമില്ല. നന്നായി കളിക്കുന്നു. അവൻ കപ്പ് നേടുമെന്ന് വിശ്വസിക്കുന്നു”- ഡിമ്പിൾ പറഞ്ഞു.
അതേസമയം, ഹൗസിനുള്ളിൽ വച്ച് ഒറ്റയ്ക്ക് കളിക്കാൻ ആര്യന് അമ്മ നിർദ്ദേശം നൽകിയിരുന്നു. വ്യത്യസ്ത കിടക്കകളിൽ കിടക്കണമെന്നും ഒറ്റയ്ക്ക് കളിക്കണമെന്നുമാണ് അവർ ജിസേലിനോടും ആര്യനോടും ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ച ഇരുവരും രണ്ട് കിടക്കകളിലായി കിടക്കാൻ തീരുമാനിക്കുകയും ചെയ്തു.
ബിബി ഹൗസിലെത്തിയ ഡിമ്പിൾ ആദിലയെയും നൂറയെയും പ്രത്യേകം പരിഗണിച്ചിരുന്നു. നിങ്ങൾ തൻ്റെ മക്കളാണെന്നും താൻ ദത്തെടുത്തിരിക്കുകയാണെന്നും ഡിമ്പിൾ അവരോട് പറഞ്ഞു. എപ്പോഴും വീട്ടിലേക്ക് സ്വാഗതം. അമ്മ വന്നിട്ടില്ല എന്നൊന്നും പറയരുത്. അമ്മ വന്നു. തൻ്റെ മക്കളാണ് നിങ്ങൾ. പെണ്മക്കളെ തനിക്ക് വലിയ ഇഷ്ടമാണ് എന്നും ഡിമ്പിൾ പറഞ്ഞു.
അനുമോൾ, ജിസേൽ, ആര്യൻ എന്നിവരുടെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം ബിബി ഹൗസിലേക്ക് പ്രിയപ്പെട്ടവർ എത്തിയത്. അനുമോളുടെ അമ്മയും സഹോദരിയും ഹൗസിലെത്തിയപ്പോൾ ജിസേലിൻ്റെ അമ്മ മാത്രമാണ് വന്നത്. ആര്യൻ്റെ അമ്മയും സഹോദരനും ബിബി ഹൗസിൽ വന്നു. ആര്യൻ വിഷയത്തിൽ ജിസേലിൻ്റെ ജിസേലിൻ്റെ അമ്മ പൊന്നമ്മയും കുറ്റപ്പെടുത്തിയിരുന്നു. ആര്യനെ അമ്മ അവഗണിച്ചു എന്ന ജിസേലിൻ്റെ ആരോപണം അവർ തള്ളുകയും ചെയ്തു.