ബിഗ് ബോസ് മലയാളം സീസൺ 7; അവസാനിക്കാൻ ഇനി വെറും നാല് ആഴ്ചകൾ മാത്രമാണ് ബാക്കി. ഫിനാലേയിലേക്ക് അടുക്കുന്തോറും മത്സരാർത്ഥികൾക്കായി നൽകുന്ന ടാസ്കുകളും കടുപ്പമേറുകയാണ്. ഇത്തരം ടാസ്കുകൾ അവർ എങ്ങനെ ചെയ്യുമെന്ന് അറിയേണ്ടിയും ഇരിക്കുന്നു. ഇതിനിടെ ആര്യന് ഒരു പതിനാറിന്റെ പണി കൊടുത്തിരിക്കുകയാണ് ബിഗ് ബോസ്. മറ്റൊന്നുമല്ല സീക്രട്ട് ടാസ്ക് ആണ് ആര്യന് നൽകിയിരിക്കുന്നത്.
സീക്രട്ട് ടാസ്കിന്റെ പ്രമോ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കൺഫഷൻ റൂമിൽ വിളിച്ചാണ് ആര്യന് ടാസ്ക് കൊടുക്കുന്നത് ഒപ്പം ഒരു ഫോണും ബിഗ് ബോസ് നൽകുന്നുണ്ട്. “പിടിക്കപ്പെട്ടാൽ നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല. എനിക്ക് ആര്യനെയും അറിയില്ല. ആര്യന് എന്നെയും അറിയില്ല. ഞാൻ തരുന്ന നിർദ്ദേശങ്ങൾ തെറ്റിച്ചാൽ, പിന്നെ ഞാൻ തന്നെ ഒറ്റിക്കൊടുക്കും. അല്ലാതെ പിടിക്കപ്പെട്ടാൽ പറഞ്ഞത് ഓർമയുണ്ടല്ലോ”, എന്ന് ആര്യനോട് ബിഗ് ബോസ് പറയുകയും ചെയ്യുന്നുണ്ട്.
ഇതെല്ലാം കേട്ട് അമ്പരന്നിരിക്കുകയാണ് ആര്യൻ. ഭക്ഷണ സാധനങ്ങൾ അടക്കം ആരും കാണാതെ കഴിക്കുന്ന ആര്യനെ പ്രമോയിലും കാണാം. എന്തായാലും ആര്യന് നല്ല അസ്സൽ പണിയാണ് ബിഗ് ബോസ് നൽകിയിരിക്കുന്നത്. സീക്രട്ട് ടാസ്ക് ആര്യൻ എങ്ങനെ ചെയ്യുമെന്ന് കാത്തിരുന്ന് അറിയാം.