ബിഗ് ബോസ് മലയാളം സീസണിലെ ശ്രദ്ധേയയായ മൽസരാർത്ഥികളിൽ ഒരാളാണ് നടി അനുമോൾ. (Actress Anumol is one of the notable contestants in the Bigg Boss Malayalam season.) ബിഗ് ബോസിൽ നടത്തുന്നത് കരച്ചിൽ ഡ്രാമയാണെന്ന വിമർശനം ഉയരുന്നതിനിടെ ഇതേക്കുറിച്ചെല്ലാം പ്രതികരിച്ചിരിക്കുകയാണ് അനുമോളുടെ സഹോദരി.
ബിഗ് ബോസ്സിൽ അനുമോളുടെ സഹമൽസരാർത്ഥിയായ അനീഷിന്റെ ആർമിക്കാർ അനുമോൾക്കെതിരെ പ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. അനീഷ് ഫാൻസ് അനുമോളെ ഡീഗ്രേഡ് ചെയ്യുകയാണെന്നും അതിന്റെ തെളിവ് തങ്ങളുടെ കയ്യിലുണ്ടെന്നും സഹോദരി പറഞ്ഞു.
ബിഗ് ബോസ് മലയാളം സീസണിലെ ശ്രദ്ധേയായ മൽസരാർത്ഥികളിൽ ഒരാളാണ് നടി അനുമോൾ. ബിഗ് ബോസിൽ നടത്തുന്നത് കരച്ചിൽ ഡ്രാമയാണെന്ന വിമർശനം ഉയരുന്നതിനിടെ ഇതേക്കുറിച്ചെല്ലാം പ്രതികരിച്ചിരിക്കുകയാണ് അനുമോളുടെ സഹോദരി. ബിഗ് ബോസ്സിൽ അനുമോളുടെ സഹമൽസരാർത്ഥിയായ അനീഷിന്റെ ആർമിക്കാർ അനുമോൾക്കെതിരെ പ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. അനീഷ് ഫാൻസ് അനുമോളെ ഡീഗ്രേഡ് ചെയ്യുകയാണെന്നും അതിന്റെ തെളിവ് തങ്ങളുടെ കയ്യിലുണ്ടെന്നും സഹോദരി പറഞ്ഞു.
”അനീഷിന്റെ ബ്രദർ ഉൾപ്പെടെ ഉളളവർ അഡ്മിൻ ആയിട്ടുളള പേജാണ്. അനുവിനെ കുറിച്ച് വളരെ മോശം കാര്യങ്ങളാണ് അവർ സംസാരിക്കുന്നത്. ചാറ്റ് ഉൾപ്പെടെ കിട്ടിയിട്ടുണ്ട്. അവളുടെ ജീവിതം വെച്ചിട്ടാണ് അവർ കളിക്കുന്നത്. വളരെ മോശം കഥകളാണ് ഇറക്കുന്നത്. സഹിക്കാൻ പറ്റുന്നില്ല.
എന്റെ ഫോണിലേക്കും വൃത്തികെട്ട ഫോട്ടോകളും മെസേജുകളും വരുന്നുണ്ട്. പരാതി കൊടുത്തിട്ടുണ്ട്. അനുവും അനീഷും തമ്മിൽ ഒരു പ്രശ്‌നവും ഇല്ല. അനീഷിന് വോട്ടുണ്ട് എന്ന് മനസിലാക്കിയത് മുതൽ ആർമി വളരെ മോശം ഡീഗ്രേഡിംഗ് ആണ് അനുവിനെ നടത്തുന്നത്. അവർക്ക് ഒരു ലൈഫ് ഉളളതാണ് ”, അനുമോളുടെ സഹോദരി പറഞ്ഞു.
”അനുമോളുടേത് ഡ്രാമയല്ല. അവൾ ഇമോഷണൽ ആണ്. ഞാനും അമ്മയുമെല്ലാം അങ്ങനെ തന്നെയാണ്. പെട്ടെന്ന് കരയും. അത് ഡ്രാമ കളിക്കുന്നതല്ല. സ്റ്റാർ മാജിക് കണ്ടിട്ടുളള എല്ലാവർക്കും അറിയാം അത്. പ്ലാച്ചി രണ്ട് വർഷമായി അവളുടെ കയ്യിൽ ഉളളതാണ്. എപ്പോഴും കൊണ്ട് നടക്കുന്ന ഒരു സാധനം കയ്യിൽ വെക്കാൻ ബിഗ് ബോസ് പറഞ്ഞതാണ്. അവൾക്ക് ഗെയിം കളിക്കാനായി അവർ കൊടുത്തതാണ് എന്നാണ് പലരും പറയുന്നത്. പക്ഷേ അങ്ങനെ അല്ല”, അനുമോളുടെ സഹോദരി പറഞ്ഞു.