ബിഗ് ബോസ് സീസൺ 7 പ്രെഡിക്ഷൻ ലിസ്റ്റിൽ അധികമൊന്നും കേൾക്കാത്ത, എന്നാല്‍ പ്രേക്ഷകർക്ക് ഏറെക്കുറെ പരിചിതരായ ചിലർ എല്ലാ സീസണിലും ബിഗ് ബോസ് വീട്ടിലേക്കെത്താറുണ്ട്. ഇത്തവണത്തെ ബിഗ്ബോസിലെ ആ അൺഎക്സ്പെക്റ്റഡ് കണ്ടൻസ്റ്റന്റ് ശൈത്യ സന്തോഷ് ആയിരുന്നു. (Some people who are not heard of much in the Bigg Boss Season 7 prediction list, but are more or less familiar to the audience, enter the Bigg Boss house every season. That unexpected contestant in this year’s Bigg Boss was Shaitya Santhosh.)
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് ശൈത്യയുടേത്. കോമഡി സ്‌റ്റാർസ് എന്ന പരിപാടിയിലെ സ്കിറ്റുകളിലൂടെയാണ് ശൈത്യയെ പ്രേക്ഷകർ ആദ്യം ശ്രദ്ധിക്കുന്നത്. വൈകാതെ നിരവധി സീരിയലുകളുടെ ഭാഗമായും ശൈത്യ എത്തി. കഴിഞ്ഞയാഴ്ചത്തെ എലിമിനേഷനിലാണ് ശൈത്യ ബിഗ്ബോസിൽ നിന്നും പുറത്തായത് ഇപ്പോഴിതാ ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിനു ശേഷം ശൈത്യ നടത്തിയ പ്രതികരണങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.
ബിഗ്ബോസ് ഹൗസിനുള്ളിൽ വെച്ച് അനുമോൾ പറഞ്ഞ ബന്ധമൊന്നും ആര്യനും ജിസേലും തമ്മില്‍ ഇല്ലെന്നും അവർ നല്ല സുഹൃത്തുക്കളാണെന്നും ശൈത്യ പ്രതികരിച്ചു. അനുമോൾ കള്ളത്തരം പറഞ്ഞതാണോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും താൻ ഒന്നും കണ്ടിട്ടില്ലെന്നും ശൈത്യ പ്രതികരിച്ചു.
നൂറു ദിവസത്തേക്കുള്ള വസ്ത്രങ്ങൾ എടുത്താണ് ബിഗ്ബോസിലേക്ക് പോയതെന്നും ശൈത്യ പറഞ്ഞു. ബിഗ്ബോസിലേക്കു പോകാനുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, ചെരിപ്പുകൾ തുടങ്ങിയവ വാങ്ങാൻ മാത്രം ഒരു ലക്ഷത്തിനു മുകളിൽ പണം ചെലവായെന്നും ശൈത്യയുടെ അമ്മ പ്രതികരിച്ചു.
നൃത്തത്തിലൂടെയാണ് ശൈത്യ അഭിനയരംഗത്തേക്ക് എത്തുന്നത്. ബിഗ് സ്‍ക്രീനിലും മുഖം കാണിച്ചിട്ടുണ്ട് ശൈത്യ സന്തോഷ്. വിനയന്‍ സി എസ് സംവിധാനം ചെയ്‍ത ‘നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ്’ എന്ന ചിത്രത്തിലൂടെയാണ് ശൈത്യ സന്തോഷ് നായികയാകുന്നത്. ജോ ആന്‍ഡ് ദി ബോയ്, കിങ്ങ് ലയര്‍ എന്നീ ചിത്രങ്ങളിലും ശൈത്യ സന്തോഷ് വേഷമിട്ടിട്ടുണ്ട്. ഇതിനെല്ലാം പുറമേ അക്കാദമിക് തലത്തിലും മിടുക്കിയായ ശൈത്യ അഭിഭാഷകയായി പ്രാക്റ്റീസ് ചെയ്യുന്നതിനിടെയാണ് ബിഗ് ബോസ് വീട്ടിലേക്കെത്തിയത്.