ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ നിന്ന് താൻ ക്വിറ്റ് ചെയ്യുന്നുവെന്നാണ് കഴിഞ്ഞ ദിവസം രേണു സുധി പറഞ്ഞത്. ഇതിനു പ്രധാന കാരണം ബിഗ് ബോസിലേക്ക് വരുന്നതിന് കുറച്ച് ദിവസം മുൻപ് രേണു ചെയ്ത ഹെയർ എക്സ്റ്റൻഷനാണ്. വീട്ടിലെത്തിയ രേണു ഹെയർ എക്സ്റ്റൻഷനിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞിരുന്നു.
വെച്ച മുടി ഇളകിപ്പോകുന്നുണ്ടെന്ന് രേണു പറഞ്ഞത്. ഹെയർ എക്സ്റ്റൻഷൻ ചെയ്ത് കൊടുത്തവരെ രേണു കുറ്റം പറഞ്ഞെതും ഏറെ ചർച്ചയായിരുന്നു. പ്രമോഷന്റെ ഭാഗമായി റൂമ കോസ്മെറ്റോളജി എന്ന സ്ഥാപനമാണ് സൗജന്യമായി രേണുവിന് ഹെയർ എക്സ്റ്റൻഷൻ ചെയ്ത് കൊടുത്തത്.
ഇതിന്റെ വീഡിയോ വൈറലായതോടെ രേണുവിന്റെ ഹെയർ എക്സ്റ്റൻഷൻ വിവാദത്തിൽ പ്രതികരിച്ച് റൂമ കോസ്മെറ്റോളജിയിലെ കോസ്മെറ്റോളജിസ്റ്റ് രംഗത്ത് എത്തിയിരുന്നു. രേണു പറഞ്ഞ കാര്യത്തിലെ സത്യാവസ്ഥ താൻ ബിഗ് ബോസിൽ നിന്ന് രേണു ഇറങ്ങിയതിനു ശേഷം എല്ലാവർക്കും തെളിയിച്ച് തരാമെന്നാണ് കോസ്മെറ്റോളജിസ്റ്റ് പറഞ്ഞത്.
മുടി കെയർ ചെയ്യാൻ പറ്റുമോയെന്ന് വിശദമായി ചോദിച്ച് മനസിലാക്കിയതിനു ശേഷമാണ് താൻ ചെയ്തുകൊടുത്തതെന്നാണ് ഇവർ പറഞ്ഞത്. രേണു നന്നായി മുടി ചീകുന്നതോ നല്ല രീതിയിൽ ഡീറ്റാംഗിൾ ചെയ്യുന്നതോ മുടി കെട്ടിവെക്കുന്നതോ താൻ കണ്ടിട്ടില്ലെന്നും എന്നും തല ചൊറിയുന്നതും മുടി എപ്പോഴും മുന്നിലോട്ട് ഇട്ട് വലിക്കുന്നതും കാണാമെന്നാണ് ഇവർ പറഞ്ഞത്.
ദിവസവും കഴുകാൻ പറ്റുന്ന ഹെയർ എക്സ്റ്റൻഷനാണ് വെച്ചതെന്നും അവർ യൂട്യൂബിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ചിലപ്പോൾ തലനിറയെ പേൻ ആയിട്ടുണ്ടാകുമെന്നും കോസ്മെറ്റോളജിസ്റ്റ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് രേണു സുധിയുടെ തല നിറയെ പേനാണെന്നും രേണുവിന് വൃത്തിയില്ലെന്നും അനു കുറ്റപ്പെടുത്തിയത്.