Saturday, November 1, 2025

ബിഗ്‌ബോസ് : ഒറ്റയ്ക്ക് മുറി, ടച്ചപ്പിന് കൂടെ ആൾ; 120 ദിവസത്തിന് 120 കോടി; ബി​ഗ് ബോസിൽ വരാൻ നിബന്ധനകളുമായി നടി ഷീല…

Must read

രാജ്യത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബി​ഗ് ബോസ്. (Bigg Boss is one of the biggest reality shows in the country.) പല ഭാഷകളിലായി സൂപ്പർ സ്റ്റാർ അവതരിപ്പിക്കുന്ന ഷോയ്ക്ക് ആരാധകർ ഏറെയാണ്. ഇതിൽ പങ്കെടുക്കാൻ എത്തുന്ന മത്സരാർത്ഥികൾക്ക് വലിയ തുകയാണ് പ്രതിഫലമായി ലഭിക്കുന്നത്. സാധാരണക്കാർ മുതൽ താരങ്ങൾ വരെ ഇതിൽ മത്സരാർത്ഥികളായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ ബി​ഗ് ബോസിൽ നിന്ന് തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടി ഷീല.

താൻ, ബി​ഗ് ബോസ് എന്താണെന്ന് അറിയില്ലെന്നും താൻ വരാമെന്ന് പറഞ്ഞുവെന്നുമാണ് ഷീല പറയുന്നത്. താൻ, ജയഭാരതി, ഉർവശി, ശാരദ, അംബിക തുടങ്ങിയ വലിയ ആർട്ടിസ്റ്റുകളെ വെച്ച് ന‌ടത്താനിരുന്നതാണെന്നും താരം പറയുന്നു.ബി​ഹെെന്റ‌വുഡ്സ് ടിവി തമിഴിന് നൽകിയ അഭിമുഖത്തിലാണ് നടി ബി​ഗ് ബോസിനെക്കുറിച്ച് പരാമർശിച്ചത്.

ഇത്രയും പണം തരാമെന്നും പറഞ്ഞു. എന്നാൽ താൻ കുറച്ച് നിബന്ധനകൾ മുന്നോട്ട് വച്ചുവെന്നാണ് താരം പറയുന്നത്. തനിക്ക് ഒറ്റയ്ക്ക് മുറി വേണം, ടച്ചപ്പിന് കൂടെ ആൾ വേണം, കൂടെ ഒരു സ്ത്രീ വരും, തനിക്ക് വേണ്ട ഭക്ഷണം അവരുണ്ടാക്കും എന്നീ നിബന്ധനകൾ പറഞ്ഞുവെന്നാണ് നടി ഷീല പറയുന്നത്. ഇത് കേട്ട് ഇത് ഷീല ബി​ഗ് ബോസ് ആണെന്നാണ് അവതാരിക പറയുന്നത്. ബി​ഗ് ബോസിനെക്കുറിച്ച് ഒന്നും അറിയാതെയാണ് നിബന്ധനകൾ വെച്ചത്. ബി​ഗ് ബോസിൽ എല്ലാവരും ഒരു റൂമിൽ കിടക്കണം. അതൊന്നും തനിക്ക് പറ്റില്ലെന്ന് ഷീല വ്യക്തമാക്കി. താൻ പോകാമെന്നും എന്നാൽ രാവിലെ പോയി വൈകിട്ട് തിരിച്ചുവരമെന്നുമാണ് നടി പറയുന്നത്. 120 ദിവസം അവിടെ നിൽക്കണമെങ്കിൽ 120 കോടി തനിക്ക് തരണമെന്നും എന്നാൽ വരാമെന്നും ഷീല തമാശയോടെ പറഞ്ഞു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article