മഞ്ഞളും കടലമാവും പരമ്പരാഗതമായി ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളാണ്. ഇവ ചേർന്ന ഫെയ്മാസ്ക് മുഖക്കുരു അകറ്റി ചർമ്മത്തിൻ്റെ കാന്തി വർധിപ്പിക്കുന്നു.
പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ബാധിക്കുന്ന മുഖക്കുരു, ശരീരത്തിന്റെ ഏത് ഭാഗത്തും ഉണ്ടാകാം. വിഷാദം, അപകര്‍ഷതാ ബോധം, ആത്മവിശ്വാസക്കുറവ് മുതലായ ബുദ്ധിമുട്ടുകളിലേക്കുവരെ എത്തിക്കുവാൻ ഇവയ്ക്കു കഴിയും. മുഖക്കുരു ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുമെന്ന് അവകാശപ്പെടുന്ന നിരവധി ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും, ഇതിന്റെ മൂലകാരണം തിരിച്ചറിഞ്ഞാൽ മാത്രമേ അവയെ ശരിയായി കൈകാര്യം ചെയ്യാൻ സാധിക്കൂ.
വിപണിയിൽ നിന്നും കെമിക്കൽ ചേരുവകളടങ്ങിയ ഉത്പന്നങ്ങൾ ചർമ്മത്തിൽ പരീക്ഷിക്കുന്നതിനു മുമ്പായി വീട്ടിൽ തന്നെ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാൻ സാധിക്കുന്ന പരമ്പരാഗത ഫെയ്സ് മാസ്കുകൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ. അതിൽ തന്നെ കടലമാവും, തൈരും, മഞ്ഞളും ചർമ്മ സംരക്ഷണത്തിൽ ഏറെ ഗുണം ചെയ്യുന്ന ഘടകങ്ങളാണ്.
ചേരുവകൾ
കടലമാവ്
മഞ്ഞൾപ്പൊടി
തൈര്
തയ്യാറാക്കുന്ന വിധം
രണ്ട് ടേബിൾസ്പൂൺ കടലമാവിലേയ്ക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ തൈരും ചേർത്തിളക്കുക.
നന്നായി കഴുകി വൃത്തിയാക്കിയ മുഖത്ത് ഈ മിശ്രിതം പുരട്ടി ഇരുപത് മിനിറ്റ് വിശ്രമിക്കുക.
ശേഷം കഴുകി കളയുക
ഗുണങ്ങൾ
ധാരാളം ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ മഞ്ഞളിൽ അടിങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിൽ നിന്നും കറുത്ത പാടുകളിൽ നിന്നും സംരക്ഷണം നൽകി മുഖ കാന്തി വർധിപ്പിക്കുന്നു.
ലാക്ടിക് ആസിഡ്, പ്രോബയോട്ടിക്സ് എന്നിങ്ങനെ ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന ധാതുക്കളാണ് തൈരിൽ അടങ്ങിയിരിക്കുന്നത്.
തൈര് ഒരു മികച്ച മോയിസ്ചറൈസർ മാത്രമല്ല ചർമ്മത്തിലെ ജലാംശം നിലർനിർത്തി വരണ്ടു പോകുന്നതും ഇത് തടയുന്നു.
കടലമാവ് ഒരു മികച്ച എക്സ്ഫോളിയേറ്ററാണ്. അത് മൃതകോശങ്ങളെ നശിപ്പിക്കുന്നു. ചർമ്മത്തിലെ പാടുകളകറ്റി മൃദുത്വം നിലനിർത്താൻ കടലമാവ് നല്ലതാണ്.