കറിയിലെ ചേരുവ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മഞ്ഞൾ കാലാകാലങ്ങളായി ഉപയോഗിക്കാറുണ്ട്. മുഖക്കുരു കറുത്ത പാടുകൾ തുടങ്ങിയവയ്ക്ക് അതിവേഗം പരിഹാരം നൽകുന്നതിന് ഇത് ഉപകരിക്കും.
പാടുകൾ അകറ്റി തിളക്കമുള്ളതാക്കി തീർക്കുന്നതിനും കടലമാവ് ഫെയ്സ് മാസ്ക് ഉപോഗിക്കാറുണ്ട്. ഇതിൻ്റെ ആൻ്റി ഏജിങ് ഗുണങ്ങൾ മൃതകോശങ്ങളെ നീക്കി തിളക്കം നൽകുന്നു. കൂടാതെ മുഖത്ത് അമിതായി അടിഞ്ഞു കൂടുന്ന അഴുക്ക്, എണ്ണ, മറ്റ് മാലിന്യങ്ങൾ എന്നിവ അകറ്റാനും സഹായിക്കും.
കടലമാവും മഞ്ഞൾപ്പൊടിയും വ്യത്യസ്ത രീതിയിൽ ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്.
കടലമാവും മഞ്ഞൾപ്പൊടിയും എങ്ങനെ ഉപയോഗിക്കാം
ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേക്ക് രണ്ട് ടീസ്പൂൺ കടലമാവും രണ്ട് ടീസ്പൂൺ റോസ്‌വാട്ടറും ചേർത്തിളക്കി യോജിപ്പിക്കുക. അത് മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റ് വിശ്രമിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
രണ്ട് ടേബിൾസ്പൂൺ കടലമാവിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും രണ്ട് ടേബിൾസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം മുഖത്ത് പുരട്ടി പത്ത് മിനിറ്റ് വിശ്രമിക്കുക. മുഖക്കുരു, കറുത്തപാടുകൾ, കരുവാളിപ്പ് എന്നിവ അകറ്റാൻ ഈ ഫെയ്സ് പാക്ക് സഹായിക്കും.
മൂന്ന് ടേബിൾസ്പൂൺ കടലമാവിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ ഒലിവ് എണ്ണയും, കുറച്ച് നാരങ്ങാ നീരും ചേർത്തിളക്കി യോജിപ്പിക്കുക. കഴുകിയ മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടുക. പതിനഞ്ച് മിനിറ്റ് വിശ്രമിക്കുക. ശേഷം ചെറുചൂടു വെള്ളത്തിൽ കഴുകാം. ചർമ്മത്തിലെ മങ്ങിയ പാടുകൾ അകറ്റാൻ ഇത് സഹായിക്കും.
രണ്ട് ടേബിൾസ്പൂൺ കടലമാവിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടിയും ഒരു പഴത്തിൻ്റെ പകുതിയും, രണ്ട് ടേബിൾസ്പൂൺ തൈരും ചേർത്തിളക്കി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കുക. ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ ഈ ഫെയ്സ് പാക്ക് സഹായിച്ചേക്കും.