മുഖം തിളങ്ങാൻ ഇനി ഒരു സ്പൂൺ ഉഴുന്ന് മതി….

Written by Web Desk1

Published on:

മിനുമിനുത്ത മുഖം എല്ലാവരുടെയും ആഗ്രഹം ആണ്. പാടുകളില്ലാത്ത വെട്ടിത്തിളങ്ങുന്ന ചർമ്മത്തിനായി കീശ കാലിയാകും വരെ പണം ചെലവഴിക്കാനും പലർക്കും മടിയില്ല.എന്നാൽ നമ്മുടെ അടുക്കളയിലെ ചില ചേരുവകൾ മാത്രം മതി മുഖസൗന്ദര്യം മെച്ചപ്പെടുത്താൻ.

ദക്ഷിണേന്ത്യൻ പാചകരീതിയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉഴുന്ന്, പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, നിയാസിൻ, തയാമിൻ, റൈബോഫ്ലേവിൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. മറ്റേതൊരു പരിപ്പിനേക്കാളും 10 മടങ്ങ് ഫോസ്ഫറസ് ഉള്ള ഒരേയൊരു പരിപ്പാണ് ഉഴുന്ന് പരിപ്പ്. ഉഴുന്ന് സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുകയും ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പോഷകങ്ങളാൽ നിറഞ്ഞ, ഉഴുന്ന് പതിവായി പുരട്ടുന്നത് ചർമ്മത്തെ മൃദുവും മൃദുലവുമാക്കുന്നു.

അൽപം ഉഴുന്ന് പരിപ്പ് അരച്ച് ഇതിൽ റോസ് വാട്ടറും തേനും മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ആഴ്ചയിൽ നാല് പ്രാവശ്യമെങ്കിലും ചെയ്യാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ നിറം വർദ്ധിക്കുകയും ചർമ്മത്തിന്റെ ആരോഗ്യ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.കറുത്ത പാടുകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉഴുന്ന് പരിപ്പ് പാലിൽ മിക്സ് ചെയ്ത് മുഖത്ത് തേച്ചാൽ മതി.

ശരീരത്തെ ഉള്ളിൽ നിന്ന് തണുപ്പിക്കാൻ കഴിയുന്ന ഒരു അത്ഭുത ഘടകമാണ് ഉഴുന്ന്. തൈരിനൊപ്പം ചേർത്ത് ഉഴുന്ന് പേസ്റ്റ് മുഖത്തും ടാൻ ചെയ്ത സ്ഥലങ്ങളിലും പുരട്ടുക. 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

മുഖത്തെ അമിത രോമത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയും ഉഴുന്ന് പരിപ്പ് ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിലൂടെ മുഖത്തെ അമിത രോമവളർച്ച ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉഴുന്ന് പരിപ്പ്. ഇത് അരച്ച് അൽപം നാരങ്ങ നീര് മിക്സ് ചെയ്ത് കഴുത്തിൽ നല്ലതു പോലെ തേച്ച് പിടിപ്പിക്കുക.

See also  സൗന്ദര്യ സംരക്ഷണത്തിൽ എന്താണ് ഐസ് ക്യൂബും മുഖസൗന്ദര്യവും തമ്മിൽ ബന്ധം, അറിയാം…

Leave a Comment