Tuesday, May 20, 2025

വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഷാംപൂ…

Must read

- Advertisement -

കെമിക്കലുകളുടെ അമിതമായ ഉപയോഗമാണ് പലരുടെയും മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നത്. മുടിയിലെ അമിതമായ പരീക്ഷണങ്ങളാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നത്. മുടിയിഴകളിൽ കെമിക്കലുകളുടെ ഉപയോഗം കൂടുമ്പോൾ അത് പലപ്പോഴും അതിൻ്റെ വളർച്ചയെയും മോശമായി ബാധിക്കാറുണ്ട്. വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള പാർശ്വഫലങ്ങളില്ലാത്ത ചികിത്സകളാണ് എപ്പോഴും മുടിയ്ക്ക് ഏറെ നല്ലത്. മുടികൊഴിച്ചിൽ, മുടി വരണ്ട് പോകൽ, മുടി പൊട്ടൽ, താരൻ തുടങ്ങി പല തരത്തിലുള്ള പ്രശ്നങ്ങളാണ് മുടിയിൽ നേരിടുന്നത്. ഇത് മാറ്റാൻ വീട്ടിൽ തന്നെ പരിഹാര മാർഗങ്ങളുണ്ട്. മുടി നല്ല തിളക്കവും ഭംഗിയുമായി കിടക്കാൻ വീട്ടിലുണ്ടാക്കാവുന്ന ഷാംപൂ നോക്കാം.

ഉലുവ
മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഉലുവ. താരൻ, മുടികൊഴിച്ചിൽ, മുടി വരണ്ട് പോകൽ എന്നിവയ്ക്ക് ഒക്കെ ഉള്ള പരിഹാരമാണ് ഉലുവയെന്ന് തന്നെ പറയാം. ഇതിലെ അമിനോ ആസിഡുകളും മറ്റും മുടിയ്ക്ക് ഏറെ നല്ലതാണ്. നല്ല ആരോഗ്യമുള്ള മുടി വളർത്താൻ ഉലുവ മികച്ചതാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഉലുവ ആരോഗ്യത്തിനും മുടിയ്ക്കും ഏറെ മികച്ചതാണ്.

ചെമ്പരത്തി
ചെമ്പരത്തിയുടെ ഇലയും പൂവുമൊക്കെ മുടിയ്ക്ക് ഏറെ നല്ലതാണ്. മുടിയ്ക്ക് ആവശ്യമായ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിലും താരനുമൊക്കെ മാറ്റാൻ ചെമ്പരത്തി സഹായിക്കും. മുടികൊഴിച്ചിൽ മാറ്റാനുള്ള പ്രകൃതിദത്തമായ മരുന്നാണ് ചെമ്പരത്തിയുടെ ഇലയും പൂവുമൊക്കെ. മുടിയുടെ മൃദുത്വവും തിളക്കവും വീണ്ടെടുക്കാൻ ചെമ്പരത്തി സഹായിക്കും.

സോപ്പിൻ കായ
റീത്ത കായ മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പണ്ട് കാലങ്ങളിൽ തുണി കഴുകാനൊക്കെ സോപ്പിൻ കായ ഉപയോഗിച്ചിരുന്നു. പ്രകൃതിദത്തമായ രീതിയിൽ ശേഖരിക്കുന്നത് കൊണ്ട് തന്നെ സോപ്പിൻ കായ ഉപയോഗിക്കുന്നത് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാനും ഇടയാക്കില്ല. തലയോട്ടിയിലെയും മുടിയിലെയും അഴുക്കിനെയും മറ്റും കളയാൻ ഇത് വളരെ നല്ലതാണ്. ഷാംപൂകളിൽ ഉപയോഗിക്കുന്നത് കെമിക്കലുകൾ ഉപയോഗിക്കാതെ തന്നെ പത വരുത്താനും റീത്ത സഹായിക്കും.

ഫ്ലാക്ക് സീഡ്
പൊതുവെ ചർമ്മ സംരക്ഷണത്തിൽ വളരെ വലിയ പങ്കുണ്ട് ഫ്ലാക്സ് സീഡ്സിന്. മുടി വളർച്ചയ്ക്കും ഇത് ഏറെ നല്ലതാണ്. കൊറിയക്കാരുടെ ചർമ്മ സംരക്ഷണത്തിലെ പ്രധാനിയാണ് ഫ്ലാക്സ് സീഡ്സ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡ് മുടി വളർത്താൻ വളരെയധികം സഹായിക്കും. വൈറ്റമിൻ ഇ, ബി എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുടികൊഴിച്ചിൽ കുറയ്ക്കാനും വളർത്താനും ഇത് നല്ലതാണ്.

റോസ് മേരി

മുടി വളർത്താൻ ബെസ്റ്റാണ് റോസ് മേരി. പൊതുവെ പുറം രാജ്യങ്ങളിൽ എല്ലാവരും റോസ് മേരി വാട്ടറും റോസ് മേരി എണ്ണയും മുടിയിൽ ധാരാളമായി ഉപയോഗിച്ച് വരാറുണ്ട്. മുടികൊഴിച്ചിൽ കുറയ്ക്കാനും മുടി നന്നായി വളർത്തിയെടുക്കാനും റോസ് മേരി വളരെ നല്ലതാണ്. ഇതിലെ ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ തലയോട്ടിയിലെ പ്രകോപനങ്ങളെ കുറച്ച് മുടി വളർത്താൻ വളരെയധികം സഹായിക്കും.

See also  ചർമ്മം തിളങ്ങാൻ അരിപ്പൊടി മാസ്കുകൾ

ഷാംപൂ തയാറാക്കാൻ

ഇതിനായി 10 മുതൽ 15 സോപ്പിൻ കായ തലേ ദിവസം രാത്രി വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഒരു ടേബിൾ സ്പൂൺ ഉലുവയും വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. ഇനി അടുത്ത ദിവസം രാവിലെ റോസ് മേരി വാട്ടറിലേക്ക് സോപ്പിൻ്റെ കായ കളഞ്ഞ് പുറതം തോടും ഉലുവയും കറ്റാർവാഴയും ഒരു ചെമ്പരത്തി പൂവും കുറച്ച് ഇലകളും 1 ടേബിൾ സ്പൂൺ ഫ്ലാക്സ് സീഡ്സും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി ഇത് തിളപ്പിച്ച ശേഷം ഇത് അരിച്ച് എടുക്കുക. അരിച്ചെടുത്ത വെള്ളം തണുത്ത് കഴിയുമ്പോൾ ജെൽ പോലെയാണ് ഇരിക്കുന്നത്. ഇത് മിക്സിയിലിട്ട് അരച്ച് എടുക്കുക. ഇപ്പോൾ ഷാംപൂ റെഡിയായി കഴിഞ്ഞിരിക്കുകയാണ്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article