Thursday, April 3, 2025

മുടി കാക്കകറുപ്പിൽ മുട്ടോളം വളരണോ; ഈ രണ്ട് പച്ചിലകൾ മതി…

Must read

- Advertisement -

സൗന്ദര്യസംരക്ഷണത്തിനായി ആളുകൾ ലക്ഷങ്ങൾ വരെ ചെലവാക്കാൻ മടി കാണിക്കുന്നില്ല. പ്രത്യേകിച്ചും മുടിയും മുഖവും നന്നാക്കാൻ. എന്നാൽ അധികം പണച്ചിലവില്ലാതെ പ്രകൃതിയിലെ വിഭവങ്ങൾ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം ആഗ്രഹിക്കുന്നവർ എന്ത് ചെയ്യും? അവർക്ക് ഉണ്ട് പരിഹാരങ്ങൾ.

മുടി കൊഴിച്ചിൽ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ പറയുന്ന പ്രധാനപരാതിയാണ്. പാരമ്പര്യം, രോഗാവസ്ഥ, ജീവിതശൈലി, ഭക്ഷണശൈലി എന്നിവയെല്ലാം മുടികൊഴിച്ചിലിനെ ബാധിക്കുന്ന ചില കാരണങ്ങളാണ്.ആഴ്ചയിൽ ഒരിക്കല്ലെങ്കിലും മുടിയ്ക്ക് ശരിയായ പരിചരണം ഉറപ്പ് വരുത്തണം. മുടികൊഴിച്ചിൽ മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു സിമ്പിൾ ഹെയർ മാസ്‌ക് തയാറാക്കാം.

എന്ത് തരം വിഭവം ആയാലും അവയ്ക്ക് രുചിയും സുഗന്ധവും ഗുണവും കൂട്ടുന്നതിന് കറിവേപ്പില അല്ലാതെ മറ്റൊരു ചെരുവയില്ല എന്ന് പറയാം. ഭക്ഷണത്തിൽ രുചി കൂട്ടിച്ചേർക്കുക മാത്രമല്ല എണ്ണമറ്റ മറ്റനേകം സൗന്ദര്യ ഗുണങ്ങൾ കറിവേപ്പിലയ്ക്കുണ്ട്. കറിവേപ്പില വെറുതെ കഴിക്കുന്നത് പോലും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് കറിവേപ്പില. തലയോട്ടിയെ നന്നായി മോയ്ചറൈസ് ചെയ്യാൻ കറിവേപ്പില സഹായിക്കും. കൂടാതെ മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താനും മുടിയ്ക്ക് കറുപ്പ് നിറം നൽകാനും ഈ ഇലകൾക്ക് കഴിയാറുണ്ട്. ബീറ്റാ കരോട്ടിനും പ്രോട്ടീനും വളരെ കൂടുതലായി ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് മുടിയ്ക്ക് ഗുണം ചെയ്യാറുണ്ട്.

പുതിനയിലയിൽ നല്ല ആന്റിസെപ്റ്റിക്, ആൻറി പ്രൂറിറ്റിക് ഘടകങ്ങളുണ്ട്. അവയ്ക്ക് അനന്തമായ ഗുണങ്ങളുണ്ട്മുടിയിഴകളെ ബലപ്പെടുത്താനും തലയോട്ടിയിലെ പല പ്രശ്‌നങ്ങളും ഇല്ലാതാക്കാനും പുതിനയിലയ്ക്ക് കഴിയാറുണ്ട്. ഇതിലെ ആന്റി ഫംഗൽ, ആന്റി മൈക്രോബയൽ ഗുണങ്ങൾ താരനും പേനും പോലെയുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. വൈറ്റമിൻ എയും സിയും ധാരാളം ആന്റി ഓക്‌സിഡന്റുകളും പുതിനയിലയിൽ അടങ്ങിയിരിക്കുന്നു.

വെളിച്ചെണ്ണയിലെ ഫാറ്റി ആസിഡ് മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താൻ സഹായിക്കുന്നു. ഹെയർ മാസ്‌ക് അല്ലെങ്കിൽ ലീവ് ഇൻ ട്രീറ്റ്‌മെന്റ് പോലെയൊക്കെ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.

ഒരു പിടി കറിവേപ്പിലയും പുതിനയിലയും എടുക്കുക. ഇത് നന്നായി അരച്ച് എടുക്കുക. അൽപ്പം വെള്ളം ചേർത്ത് അരയ്ക്കാവുന്നതാണ്. ഇനി ഇത് അരിച്ച് എടുത്ത ശേഷം ഇതിലേക്ക് അൽപ്പം വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് സ്‌പ്രെ ബോട്ടിലിലോ അല്ലെങ്കിൽ ഒരു ഫില്ലറോ ഉപയോഗിച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. നന്നായി തേച്ച് പിടിപ്പിക്കണം. അതിന് ശേഷം മുടി മസാജ് ചെയ്ത് കൊടുക്കുക. ഇനി 30 മിനിറ്റ് വച്ച ശേഷം മുടി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് ചെയ്യാവുന്നതാണ്.

See also  ഉണക്കമുന്തിരി ഒരു ചെറിയ മുന്തിരി അല്ല; അറിയാം ഗുണങ്ങള്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article