പുരികം കൊഴിയുന്നതാണോ പ്രശ്നം? കട്ടിയുള്ള ഇടതൂർന്ന പുരികം നേടാൻ വെളിച്ചെണ്ണ, ഒലിവ് എണ്ണ, ഉള്ളി നീര് എന്നിങ്ങനെ നിത്യവും ഉപയോഗിക്കുന്ന ധാരാളം ചേരുവകൾ ഗുണം ചെയ്യും.
വെളിച്ചെണ്ണയും ആവണക്കെണ്ണയും

ഓയിൽ മസാജ് ചെയ്യുന്നത് പുരികത്തിൻ്റെ വളർച്ചയെ സഹായിക്കും.അതിനായി വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ഉപയോഗിക്കാവുന്നതാണ്. രക്തയോട്ടം വർധിപ്പിക്കുന്നതിന് ഇത് ഗുണം ചെയ്യും.
ഒലിവ് എണ്ണ

ഇളം ചൂടുള്ള ഒലിവ് എണ്ണ പുരികത്തിൽ പുരട്ടി മസാജ് ചെയ്യാം. ഇടയ്ക്ക് അതിലേക്ക് അൽപ്പം തേൻ കൂടി ചേർത്ത് ഉപയോഗിക്കാവുന്നതാണ്. രാത്രിയിൽ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് പുരട്ടുന്നതാണ് ഉചിതം. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയാം.
കാപ്പിപ്പൊടി

മങ്ങിയ നിറം ഉള്ള പുരികങ്ങൾ കറുത്തതും ഇടതൂർന്നതുമാകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ കോഫി ടിൻ്റ് പരീക്ഷിക്കാവുന്നതാണ്. കാപ്പിപ്പൊടി പുരികങ്ങൾക്ക് ഒരു ബ്രൗൺ നിറം നൽകുന്നു. പെട്രോളിയം ജെല്ലി, വെളിച്ചെണ്ണ, കാപ്പിപ്പൊടി എന്നിവ അൽപ്പം വീതും എടുത്ത് ഇളക്കി യോജിപ്പിക്കാം. നന്നായി ഇളക്കി യോജിപ്പിച്ച് വൃത്തിയുള്ള പാത്രത്തിലേക്ക് മാറ്റി ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കുക. ശേഷം അതിൽ നിന്ന് അൽപ്പം എടുത്ത് മൃദുവായ പുരികത്തിൽ പുരട്ടൂ. നിങ്ങൾക്ക് ആവശ്യമായ നിറം ലഭ്യമാകുന്നതു വരെ ആഴ്ചയിൽ ഒന്നിലധികം തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
ഉള്ളി നീര്

ഒരു സവാള ചതച്ച് നീര് മാത്രമായി എടുക്കുക. അത് പുരികത്തിൽ പുരട്ടി അഞ്ച് മിനിറ്റ് മസാജ് ചേയ്യാം. ശേഷം കഴുകി കളഞ്ഞോളൂ.
മൈലാഞ്ചി

പുരികത്തിന് സ്വാഭാവികമായ നിറം കിട്ടാൻ മൈലാഞ്ചിയാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ഇത് പുരികത്തിന് ഒരു തവിട്ട് നിറം നൽകുന്നു. മൈലാഞ്ചി പൊടിയിലേക്ക് അൽപ്പം നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കൂ. ശേഷം പുരികങ്ങളിൽ പുരട്ടാം. 40മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.