വിവാഹമോ, റിസപ്ഷനോ ഏതുമാകട്ടെ ആഘോഷവേളകളിൽ തിളങ്ങി നിൽക്കാൻ ബ്യൂട്ടിപാർലറിൽ പോകുന്നവരാണ് അധികം ആളുകളും. പോക്കറ്റ് കാലിയാക്കുന്ന ധാരാളം ചർമ്മ പരിചരണ രീതികൾ പാർലറുകളിൽ ലഭ്യമാണ്. ഇൻസ്റ്റൻ്റായിട്ടുള്ള ഗ്ലോ നേടാനും ഇവ സഹായിക്കും. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ കൊണ്ടുള്ള ഇത്തരം പരിചരണ രീതികൾ ചർമ്മത്തിൻ്റെ സ്വാഭാവിക പ്രകൃതം തന്നെ നശിപ്പിക്കും. ഇത് അകാല വാർധക്യ ലക്ഷണങ്ങളിലേയ്ക്ക് നയിക്കും.
ചർമ്മ സംരക്ഷണത്തിന് പ്രകൃതിദത്ത ചേരുവകളാണ് എല്ലായിപ്പോഴും നല്ലത്. അവയ്ക്ക് പാർശ്വഫലങ്ങൾ കുറവായിരിക്കും. മാത്രമല്ല വലിയ തുക നൽകി പുറത്തു നിന്ന് വാങ്ങിക്കണ്ടതുമില്ല. അടുക്കളയിലുള്ള പല ചേരുവകളും ഇതിനായി ഉപയോഗിക്കാവുന്നതാണ്.
നാരങ്ങ തേൻ എന്നിവ കൈയ്യിലുണ്ടെങ്കിൽ ചർമ്മത്തിന് ഇൻസ്റ്റൻ്റ് ഗ്ലോ ലഭിക്കുന്ന ബ്ലീച്ച് സ്വയം തയ്യാറാക്കാം. നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇത് നാച്യുറൽ ബ്ലീച്ചിങ് ഏജൻ്റ് കൂടിയാണ്. പിഗ്മൻ്റേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്. ഇത് ചർമ്മകോശങ്ങൾക്ക് പുതുജീവൻ നൽകും.
തേനിന് ആൻ്റി ബാക്ടീരിയൽ ആൻ്റി ഇൻഫ്ലമേറ്ററി സേവിശേഷതകളുണ്ട്. ഇവ മുഖക്കുരു കറുത്ത പാടുകൾ എന്നിവ കുറയ്ക്കുന്നു. കൂടാതെ ചർമ്മം അമിതമായി വരണ്ടു പോകുന്നതും തടയും.
നാരങ്ങ തേൻ ബ്ലീച്ച്
ചേരുവകൾ
നാരങ്ങ നീര്- 1 ടേബിൾസ്പൂൺ
തേൻ- 1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് നീരെടുക്കും.
അതിൽ നിന്നും ഒരു ടേബിൾസ്പൂൺ ഒരു ബൗളിലേയ്ക്കു മാറ്റാം.
ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തേൻ ചേർത്തിളക്കി യോജിപ്പിക്കാം.
ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം.
ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം