ബീറ്റ്റൂട്ടിൻ്റെ പല ഗുണങ്ങളെ കുറച്ച് നമ്മൾ കേട്ടിട്ടുണ്ട് . ധാരാളം പോഷകങ്ങൾ അടങ്ങിയ ബീറ്റ്റൂട്ട് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ബീറ്റ്റൂട്ട് കഴിക്കുന്നതും പുറമേ പുരട്ടുന്നതും തിളക്കമുള്ള ചർമ്മം പ്രദാനം ചെയ്യും. ബീറ്റ്റൂട്ട് ചർമ്മ പരിചരണത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം
ബീറ്റ്റൂട്ട് തേൻ
തിളക്കമുള്ള ചർമ്മമാണോ ആഗ്രഹിക്കുന്നത്. എങ്കിഷ ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുത്തതിലേയ്ക്ക് രണ്ട് സ്പൂൺ തൈരും ഒരു സ്പൂൺ തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ട് 15 മിനിറ്റിനു ശേഷം കഴുകി കളയാം.
ബീറ്റ്റൂട്ട് ചന്ദനപ്പൊടി
ബീറ്റ്റൂട്ട് അരച്ചെടുക്കാം. അതിലേയ്ക്ക് ഒരു സ്പൂൺ ചന്ദനപ്പൊടി ചേർത്തിളക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സ്ഥിരമായി ഈ ഫെയ്സമാസ്ക് ഉപയോഗിക്കുന്നത് ഗുണകരമാണ്.
ബീറ്റ്റൂട്ട് കറ്റാർവാഴ ജെൽ
വരണ്ട ചർമ്മമാണോ? എങ്കിൽ കറ്റാർവാഴയും ബീറ്റ്റൂട്ടും നിങ്ങൾക്ക് അനുയോജ്യമായിരിക്കും. ബീറ്റ്റൂട്ട് അരച്ചെടുത്തതിലേയ്ക്ക് കുറച്ച് കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
ബീറ്റ്റൂട്ട് ആര്യവേപ്പ്
മുഖക്കുരു നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടോ? എങ്കിൽ ബീറ്റ്റൂട്ടും ആര്യവേപ്പും ഉപയോഗിച്ചു നോക്കൂ. രണ്ട് ടീസ്പൂൺ ബേക്കിംഗ് പൗഡറിലേയ്ക്ക്, ഒരു സ്പൂൺ ആര്യവേപ്പ് പൊടി, രണ്ട് ടേബിൾസ്പൂൺ ബീറ്റ്റൂട്ട് പൊടി, രണ്ട് ടേബിൾസ്പൂൺ റോസ് വാട്ടർ എന്നിവ ഒരുമിച്ച് ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചർമ്മത്തിൽ പുരട്ടി അൽപ സമയത്തിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇത് ഉപയോഗിച്ചു നോക്കൂ.
ബീറ്റ്റൂട്ട് മുൾട്ടാണി മിട്ടി
എണ്ണ മയമുള്ള ചർമ്മമാണോ? എങ്കിൽ രണ്ട് ടേബിൾസ്പൂൺ ബീറ്റ്റൂട്ട് ഉണക്കി പൊടിച്ചതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ മുൾട്ടാണി മിട്ടിയും രണ്ട് ടേബിൾസ്പൂൺ റോസ് വാട്ടറും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചർമ്മത്തിൽ പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകി കളയാം.