ഈ തണുപ്പു കാലത്ത് കാരറ്റ് പായസം ഉണ്ടാക്കാം

Written by Taniniram Desk

Published on:

ചേരുവകൾ

  • കാരറ്റ്- 3
  • പാൽ- 1 1/2 ലിറ്റർ
  • നെയ്യ്- 1 ടേബിൾസ്പൂൺ
  • കശുവണ്ടി- ഒരു പിടി
  • ബദാം- ഒരു പിടി
  • ഉണക്കമുന്തിരി- ഒരു പിടി
  • ഏലയ്ക്കപ്പൊടി- 1/4 ടീസ്പൂൺ
  • ക്രീം- 2 ടേബിൾസ്പൂൺ
  • പഞ്ചസാര- 1/2 കപ്പ്

തയ്യാറാക്കുന്ന വിധം

  • കാരറ്റ് വൃത്തിയായി കഴുകിയെടുക്കാം. ശേഷം തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തെടുത്ത് മാറ്റി വയ്ക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ഇടത്തരം തീയിൽ പാലൊഴിച്ചു തിളപ്പിച്ച് കുറുക്കിയെടുക്കാം.
  • മറ്റൊരു പാനിൽ നെയ്യൊഴിച്ച് ഉണക്കമുന്തിരി, കശുവണ്ടി, ബദാം എന്നിവ വറുക്കാം.
  • തിളച്ച പാലിലേയ്ക്ക് ഗ്രേറ്റ് ചെയ്തു വച്ച് കാരറ്റും പഞ്ചസാരയും ഫ്രെഷ് ക്രീമും ചേർത്തിളക്കാം.
  • പാൽ കട്ടിയായി വരുന്നതു വരെ ഇളക്കി കൊടുക്കാം. ശേഷം വറുത്തു വച്ചിരിക്കുന്ന നട്സും ഉണക്കമുന്തിരിയും ചേർക്കാം.
  • അതിലേയ്ക്ക് ഏലയ്ക്ക പൊടിച്ചതു ചേർത്തിളക്കി അടുപ്പിൽ നിന്നും മാറ്റാം. ശേഷം ചൂടോടെ വിളമ്പാം
See also  മിനിറ്റുകൾക്കുള്ളിൽ ഇനി കോഴിക്കറി തയ്യാറാക്കാം

Leave a Comment