മനോഹരമായ ചുണ്ടുകള്‍ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ കൃത്യമായ പരിപാലനം നടത്താത്തതിനാല്‍ പലര്‍ക്കും ചുണ്ടുകളെ സംരക്ഷിക്കാന്‍ കഴിയുന്നില്ല. ഇതാ ചുണ്ടുകള്‍ എപ്പോഴും സുന്ദരമായി സൂക്ഷിക്കാന്‍ കുറച്ച് ടിപ്‌സ്…
- ബീറ്റ്റൂട്ടിനെ പ്രകൃതിദത്തമായ ഒരു ലിപ്സ്റ്റികെന്ന് പറയാം. ചുണ്ടുകള്‍ക്ക് ആകര്‍ഷകത്വം കൂടാനും നിറം വര്‍ധിക്കാനും ബീറ്റ്റൂട്ട് വളരെ സഹായകമാണ്. ഇതിനായി ബീറ്റ്റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജില്‍ വയ്ക്കുക. ഒന്ന് തണുത്ത് കഴിയുമ്പോള്‍ ഈ കഷ്ണം ചുണ്ടില്‍ പുരട്ടുക.
- നാരങ്ങാനീരും തേനും സമം ചേര്‍ത്ത് ചുണ്ടില്‍ പുരട്ടി ഉണങ്ങി കഴിയുമ്പോള്‍ മൃദുവായ തുണി കൊണ്ട് തുടയ്ക്കുക. ചുണ്ടിലെ കറുപ്പ് നിറം അകറ്റാന്‍ ഇത് വളരെ സഹായകമാണ്.
- വെള്ളരിക്കയുടെ നീര് എടുത്തതിന് ശേഷം ചുണ്ടുകളില്‍ തേക്കുക. ഉണങ്ങുമ്പോള്‍ മൃദുവായി നനഞ്ഞ തുണികൊണ്ട് തുടച്ചുകളയുന്നത് ചുണ്ടുകള്‍ക്ക് നിറം വര്‍ധിക്കാന്‍ സഹായിക്കും.
- ചുണ്ടുകളുടെ സൗന്ദര്യപരിചരണത്തിന് മികച്ച ഒന്നാണ് ബദാം ഓയില്‍. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് ഇത് ചുണ്ടുകളില്‍ നന്നായി തേയ്ച്ചു പിടിപ്പിക്കുന്നത് നിറം കൂട്ടാന്‍ സഹായിക്കും.
- ഉറങ്ങുന്നതിന് മുന്‍പ് ഉരുളക്കിഴങ്ങ് സ്ലൈസ് ചുണ്ടില്‍ തേച്ചുപിടിപ്പിക്കുന്നത് ഉത്തമമാണ്. രാവിലെ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാവുന്നതാണ്. ഇത് ചുണ്ടുകള്‍ക്ക് മൃദുത്വവും മനോഹാരിതയും നിറവും നല്‍കാന്‍ സഹായിക്കും.