മുടി പെട്ടെന്ന് പൊട്ടിപോകുന്നു അല്ലെങ്കിൽ കട്ടി കുറവാണ്, ഇവയൊക്കെയാണോ നിങ്ങളുടെ പ്രശ്നം?എങ്കിൽ ഈ സെറം തയ്യാറാക്കി ഉപയോഗിക്കൂ. (Is your hair breaking easily or thinning? Are these your problems? If so, prepare and use this serum.) പരമ്പരാഗതമായി തലമുടിക്ക് കരുത്ത് നൽകാൻ ഉപയോഗിച്ചു വന്നിരുന്ന വസ്തുവാണ് കറിവേപ്പില. മുടിയുടെ ആരോഗ്യത്തിനുള്ള ഔഷധക്കൂട്ടിൽ കറിവേപ്പിലയ്ക്ക് സുപ്രധാന സ്ഥാനമുണ്ട്.
വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്.
ചേരുവകൾ
കറിവപ്പില, ഇഞ്ചി, വിറ്റാമിൻ ഇ ക്യാപ്സൂൾ, നാരങ്ങ

തയ്യാറാക്കുന്ന വിധം
ഏതാനും കറിവേപ്പില ഇലകൾ നന്നായി കഴുകി വൃത്തിയാക്കാം. അവ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. ഇതിലേയ്ക്ക് ഒരു കഷ്ണം ഇഞ്ചിയും മിക്സിയിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം. അരിപ്പ ഉപയോഗിച്ച് കറിവേപ്പിലയും ജ്യൂസ് അരിച്ചെടുക്കാം. രണ്ട് വിറ്റാമിൻ ഇ ക്യാപ്സൂളും, നാരങ്ങ നീരും ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം വൃത്തിയുള്ള ബോട്ടിലിലേയ്ക്കു പകർന്ന് സൂക്ഷിക്കാം.

ഉപയോഗിക്കേണ്ട വിധം
തലയോട്ടിയിൽ നേരിട്ട് ഹെയർ സെറം സ്പ്രേ ചെയ്യാം അല്ലെങ്കിൽ ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് തലയോട്ടിയിൽ പുരട്ടാം. സെറം പുരട്ടിയ ശേഷം തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുക. കുറഞ്ഞത് ഒരു മണിക്കൂറിനുശേഷം കഴുകി കളയാം.