Saturday, April 12, 2025

കൊച്ചിയിൽ നിന്ന് മൈസൂരുവിലേക്ക് പുതിയ വിമാന സർവീസ്

Must read

- Advertisement -

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുകൾ. കണ്ണൂർ, മൈസൂരു, തിരുച്ചിറപ്പിള്ളി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് ഈ മാസം അവസാനത്തോടെ പുതിയ സർവീസുകൾ തുടങ്ങുന്നത്. അലയൻസ് എയർ ആണ് പുതിയ സർവീസുകൾ നടത്തുന്നത്.

ഇതിനായി അലയൻസ് എയറിന്റെ എടിആർ വിമാനം രാത്രി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്നതിന് സിയാൽ സൗകര്യമൊരുക്കി. ദക്ഷിണേന്ത്യയുടെ വ്യോമയാന ഹബ് ആകാനുള്ള സിയാലിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകരുന്നതാണ് പുതിയ സർവീസുകൾ.

നിലവിൽ അലയൻസ് എയർ കൊച്ചിയിൽ നിന്ന് അഗത്തി, സേലം, ബെംഗളൂരു സർവീസുകൾ നടത്തുന്നുണ്ട്.

See also  മണിയൻപിള്ള രാജുവിന് ഗുരുതര രോഗമോ? പ്രചാരണം മുറുകുന്നു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article