ലോക്സഭാ തിരഞ്ഞെടുപ്പിൽ 2 സീറ്റിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധി

Written by Web Desk1

Published on:

ഡൽഹി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി രണ്ടു സീറ്റിൽ മത്സരിക്കാൻ സാധ്യത. പ്രാദേശിക കോൺഗ്രസ് ഘടകത്തെ അറിയിക്കാതെ, എഐസിസി കർണാടകയിലെ കൊപ്പൽ ലോക്സഭാ മണ്ഡലത്തിൽ സർവേ നടത്തിക്കഴിഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. കൊപ്പലിനു പുറമേ തെലങ്കാനയിലെ മറ്റൊരു സീറ്റിലും പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാക്കളാരും ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയിട്ടില്ല.

Related News

Related News

Leave a Comment