മകരവിളക്ക് നാളെ

Written by Web Desk1

Published on:

ദര്‍ശണപുണ്യം തേടി ഭക്തര്‍, സന്നിധാനം ഒരുങ്ങി

ശബരിമല: മകരവിളക്ക് ദർശനത്തിനായി സന്നിധാനം ഒരുങ്ങി. തിങ്കളാഴ്ച പൊന്നമ്പലമേട്ടിൽ മകരജ്യോതി. സന്നിധാനത്ത് ഇന്ന് (ഞായറാഴ്ച) ബിംബ ശുദ്ധക്രിയകൾ നടക്കും. ളാഹയിൽ എത്തിചേരുന്ന തിരുവാഭരണ ഘോഷയാത്ര, ളാഹ സത്രത്തിൽ തങ്ങിയശേഷം തിങ്കളാഴ്ച പ്രയാണമാരംഭിച്ച് സന്നിധാനത്തെത്തും.

ദിവ്യജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. രണ്ട് ലക്ഷത്തോളം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പരിസരത്തും എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ.

ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അവസാനഘട്ട വിലയിരുത്തലുകളും നടത്തി. മകരജ്യോതി ദർശിക്കാൻ 10 പോയിന്റുകളാണുള്ളത്. ഇവിടെ കുടിവെള്ളം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങളും പോലീസ് സ്വീകരിച്ചിട്ടുണ്ട്.

Related News

Related News

Leave a Comment