തിരുവനന്തപുരം ന​ഗരത്തിൽ ഇനി പാർക്കിങ്ങിന് ഒറ്റനിരക്ക്

Written by Web Desk1

Published on:

തിരുവനന്തപുരം > സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളിൽ ഏകീകൃതനിരക്ക് നിശ്ചയിച്ച് കോർപറേഷൻ അന്തിമ നിയമാവലി പാസാക്കി. പാർക്കിങ് നിരക്ക് കുറയ്‌ക്കുന്നതിനൊപ്പം വാഹന ഉടമകൾക്ക് സൗകര്യവും ഉറപ്പാക്കുന്നതാണ് പുതിയ നിയമം. ‌ഇതിന്റെ കരട് നിയമാവലിക്ക് ഒക്ടോബറിൽ കൗൺസിൽ അം​ഗീകാരം നൽകിയിരുന്നു.

പാർക്കിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നത് ഏതെങ്കിലും കെട്ടിടസമുച്ചയത്തോട് ചേർന്നാണെങ്കിൽ കേരള മുനിസിപ്പൽ ബിൽഡിങ് റൂൾ പ്രകാരം നിർദിഷ്‌ട ഏരിയയിൽ സൗജന്യമായി പാർക്കിങ് അനുവദിക്കണമെന്ന് നിയമാവലിയിൽ പറയുന്നു. എല്ലാ പാർക്കിങ് കേന്ദ്രങ്ങളും കോർപറേഷന്റെ ലൈസൻസ് നേടിയിരിക്കണം. 3000 രൂപയാണ് വാർഷിക ഫീസ്. പാർക്കിങ് കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് പ്രത്യേകം ശുചിമുറി സൗകര്യമൊരുക്കണം. വാഹനങ്ങളുടെ പൂർണ ഉത്തരവാദിത്വം പാർക്കിങ് കേന്ദ്രങ്ങൾക്കാണ്. സുരക്ഷയ്‌ക്കായി ജീവനക്കാരെ നിയോഗിക്കണം. ഇവർക്ക്‌ തിരിച്ചറിയൽ കാർഡ്‌ നൽകണം.

വാഹനത്തിന്റെ വിശദാംശം, സമയം എന്നിവ രേഖപ്പെടുത്തണം. ഇതിന്റെ രസീതും ഉപയോക്താവിന് നൽകണം. പാർക്കിങ് കേന്ദ്രത്തിന്റെ പേര്, വിലാസം, ഫോൺ നമ്പർ, ലൈസൻസ് നമ്പർ, നിരക്ക് എന്നിവയടങ്ങിയ ബോർഡ് കേന്ദ്രങ്ങളുടെ മുന്നിൽ സ്ഥാപിക്കണം. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ 10,000 രൂപ പിഴ ഈടാക്കും. സ്ഥാപനം അടച്ചുപൂട്ടും. കേന്ദ്രങ്ങളിൽ മാലിന്യ നിർമാർജനത്തിനും സൗകര്യമുണ്ടാകണം. പാർക്കിങ് കേന്ദ്രങ്ങളുടെ മേൽനോട്ടച്ചുമതല കോർപറേഷന്റെ നഗരാസൂത്രണ സ്ഥിരംസമിതിക്കാണ്. പാർക്കിങ് നിരക്ക് (ജിഎസ്ടി ഇല്ലാതെ) വാഹനത്തിന്റെ തരം, പാർക്ക് ചെയ്യുന്ന സമയം, സ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിരക്ക്. നഗരത്തെ സോൺ 1, സോൺ 2 എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. രണ്ട് സോണിലെയും നിരക്കുകളിൽ വ്യത്യാസമുണ്ട്.

Related News

Related News

Leave a Comment