പ്രാണ പ്രതിഷ്ഠാ ചടങ്ങ്; സമാജ് വാദി പാർട്ടിക്കും ബിഎസ്പിക്കും ക്ഷണം

Written by Web Desk1

Published on:

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് സമാജ് വാദി പാർട്ടിക്കും ബിഎസ്പിക്കും ക്ഷണം. സമാജ് വാദി പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കരുത് എന്ന കർസേവകരുടെ കുടുംബങ്ങളുടെ ആവശ്യം തള്ളിയാണ് ക്ഷണം. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരെ ക്ഷണിച്ചതായി വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി.

സമാജ് വാദി പാർട്ടിയെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന ആവശ്യവുമായി രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ ഭാഗമായി വെടിയേറ്റ് മരിച്ച കർസേവകരുടെ കുടുംബങ്ങൾ നേരത്തെ രംഗത്ത് വന്നിരുന്നു. ചടങ്ങിൽ പങ്കെടുക്കും എന്നതാണ് സമാജ്‌വാദി പാർട്ടിയുടെ നിലപാട്. അതേസമയം, അയോധ്യ പ്രതിഷ്ഠാ ചടങ്ങ് മാത്രമാണ് കോൺഗ്രസ് ബഹിഷ്കരിച്ചിരിക്കുന്നത്. കൂടുതൽ കോൺഗ്രസ് നേതാക്കൾ അയോധ്യ സന്ദർശിക്കാൻ ഒരുങ്ങുന്നു എന്നാണ് വിവരം.

See also  കേന്ദ്രബജറ്റ് ഇന്ന്; എയിംസും, സാമ്പത്തിക പാക്കേജും, പ്രതീക്ഷയോടെ കേരളം

Leave a Comment