റേഷൻ വിതരണത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് അടിസ്ഥാന രഹിതം: മന്ത്രി ജി ആര്‍ അനില്‍

Written by Web Desk1

Published on:

തിരുവനന്തപുരം: റേഷൻ വിതരണക്കാരുടെ പണിമുടക്ക് സംസ്ഥാനത്തെ റേഷൻ വിതരണത്തെ ബാധിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കരാറുകാരുടെ കുടിശിക ബുധനാഴ്ചയോടെ വിതരണം ചെയ്യുമെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു. എന്നാൽ പണം അക്കൗണ്ടിൽ എത്താതെ സമരം പിൻവലിക്കില്ലെന്നാണ് ട്രാൻസ്‌പോർട്ട് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷന്റെ നിലപാട്. കുടിശിക മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് ട്രാൻസ്‌പോർട്ട് കോൺട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഇന്ന് മുതൽ പണിമുടക്ക് പ്രഖ്യാപിച്ചത്. റേഷൻ കടകളിലേക്ക് സാധനം എത്താതിരുന്നാൽ സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിക്കുമെന്ന് റേഷൻ വ്യാപാരികളും അറിയിച്ചു.

എന്നാൽ ആവശ്യത്തിനുള്ള സംഭരണം റേഷൻ കടകളിൽ ഉണ്ടെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തൽ. റേഷൻ വിതരണം സ്തംഭനത്തിലേക്ക് എന്ന പ്രചാരണം അടിസ്ഥാന രഹിതമെന്നാണ് മന്ത്രി റിപ്പോർട്ടറിനോട് പ്രതികരിച്ചത്. വിതരണക്കാർക്ക് നൽകാൻ 37കോടി രൂപ അനുവദിച്ച്‌ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. വിതരണക്കാരുടെ കുടിശിക ബുധനാഴ്ചയോടെ കൊടുത്തു വിടുമെന്നും മന്ത്രി അറിയിച്ചു.

Related News

Related News

Leave a Comment