തൃശൂരിലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ലാല്‍ജി കൊള്ളന്നൂർ കൊലക്കേസിൽ 9 പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോടതി ഉത്തരവ്. യൂത്ത് കോൺഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്നുണ്ടായ കൊലയായിരുന്നു ലാൽജി കൊള്ളന്നൂർ വധം. അയ്യന്തോള്‍ സ്വദേശികളായ വൈശാഖ്, രാജേഷ്, പ്രശാന്ത്, സതീശൻ, അനൂപ്, രവി, രാജേന്ദ്രൻ, സജീഷ്,ജോമോൻ എന്നിവരെയാണ് കോടതി വറുതെ വിട്ടത്.
2013 ഓഗസ്റ്റ് 16നാണ് ബൈക്കിൽ എത്തിയ സംഘത്തിൻ്റെ ആക്രമണത്തിൽ അയ്യന്തോൾ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചെയര്‍മാനുമായിരുന്ന ലാൽജി കൊള്ളന്നൂർ കൊല്ലപ്പെട്ടത്. കേസിൽ 10 പേരെയായിരുന്നു പോലീസ് പ്രതിചേർത്തിരുന്നത്. ഒരാൾ മരണപ്പെട്ടിരുന്നു. പ്രതികൾക്കെതിരായ സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്ന കാരണത്താലാണ് കോടതിയുടെ ഉത്തരവ്. ലാൽജിയുടെ പിതാവടക്കം നാലുപേരായിരുന്നു കേസിലെ സാക്ഷികൾ.