എം.ജിക്ക്​ കോടികളുടെ നഷ്ടം

Written by Web Desk1

Published on:

കോ​ട്ട​യം: ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ അ​ച്ച​ടി​ച്ച വ​ക​യി​ൽ എം.​ജി സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ അ​ധി​ക​ബാ​ധ്യ​ത. ഉ​ത്ത​ര​ക്ക​ട​ലാ​സ്​ വി​ത​ര​ണം പാ​തി​വ​ഴി​യി​ലാ​യ​പ്പോ​ൾ ഏ​ജ​ൻ​സി നി​ര​ക്ക്​ വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ടു​ക​യും സ​ർ​വ​ക​ലാ​ശാ​ല അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തു​വ​ഴി​യാ​ണ്​ 1,06,56,000 ​​രൂ​പ​യു​ടെ അ​ധി​ക​ബാ​ധ്യ​ത വ​ന്ന​തെ​ന്ന്​​ 2021-22 സാ​മ്പ​ത്തി​ക​വ​ര്‍ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ര്‍ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

​രണ്ടു ​വ​ർ​ഷ​ത്തേ​ക്ക്​ 28 പേ​ജു​ള്ള 70 ല​ക്ഷം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ച്ച​ടി​ച്ചു​ന​ൽ​കാ​ൻ ടെ​ന്‍ഡ​ർ വി​ളി​ച്ചി​രു​ന്നു. ഒ​മ്പ​ത്​ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ എ​ത്തി​യ​ത്. ഒ​ന്നി​ന്​ 5.94 എ​ന്ന നി​ര​ക്കി​ൽ 4,15,80,000 രൂ​പ ക്വോ​ട്ട്​ ചെ​യ്ത ഹൈ​ദ​രാ​ബാ​ദ്​ ആ​സ്ഥാ​ന​മാ​യ ഹൈ​ടെ​ക്​ പ്രി​ന്‍റ്​ സി​സ്റ്റം ലി​മി​റ്റ​ഡു​മാ​യി ക​രാ​ർ ഉ​ണ്ടാ​ക്കി. ര​ണ്ടു ത​വ​ണ​യാ​യി 22 ല​ക്ഷം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ല​ഭ്യ​മാ​ക്കി.

ക​ട​ലാ​സ്​ ല​ഭ്യ​ത​യി​ലു​ള്ള കു​റ​വും അ​സം​സ്​​കൃ​ത​വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​ന​യും മൂ​ലം ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ വി​ല 8.28 ആ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ 2022 മേ​യി​ൽ ഏ​ജ​ൻ​സി ക​ത്ത്​ ന​ൽ​കി. സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ഇ​തി​ന്​ അ​നു​മ​തി ന​ൽ​കി അ​നു​ബ​ന്ധ ക​രാ​ർ ഉ​ണ്ടാ​ക്കി. 28 പേ​ജ്​ 26 ആ​ക്കി​യ​പ്പോ​ൾ ആ​നു​പാ​തി​ക കു​റ​വ്​ വ​രു​ത്തി​യ​തു​മി​ല്ല. ഇ​തോ​ടെ ക​രാ​ർ തു​ക 5,22,36,000 ആ​യി ഉ​യ​ർ​ന്നു.

എ​ക്സാം സ്​​റ്റോ​റി​ൽ ഒ​മ്പ​തു​ല​ക്ഷം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ മാ​​ത്രം ശേ​ഖ​രി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള​പ്പോ​ൾ,​ ക​രാ​ർ ക​മ്പ​നി​യു​ടെ സ​മ്മ​ർ​ദ​ഫ​ല​മാ​യി 42 ല​ക്ഷം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ ഒ​ന്നി​ച്ച്​ ഓ​ർ​ഡ​ർ ചെ​യ്തു.

ഇ​വ അ​സം​ബ്ലി ഹാ​ൾ, പി.​ആ​ർ.​ഒ ഹാ​ൾ, എ​ക്സാം സ്​​​റ്റോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ്​ സൂ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. ക​രാ​ർ ക​മ്പ​നി​യെ സ​ഹാ​യി​ക്കു​ന്ന വി​ധ​ത്തി​ലും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സാ​മ്പ​ത്തി​ക താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യും ക​രാ​ർ ഒ​പ്പി​ട്ട​ത്​ അ​ന്വേ​ഷി​ക്കാ​നും തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഓ​ഡി​റ്റ്​ റി​​പ്പോ​ർ​ട്ട്​ ശി​പാ​ർ​ശ ചെ​യ്യു​ന്നു.

ഓ​ഡി​റ്റ്​ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ

ക​രാ​ർ പാ​തി​വ​ഴി​യി​ലെ​ത്തു​മ്പോ​ൾ നി​ര​ക്കു​വ​ർ​ധ​ന വ​രു​ത്തു​ന്ന​ത്​ ക​രാ​ർ ലം​ഘ​ന​മാ​ണ്. ഇ​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ന്നി​ല്ല.

പു​തു​ക്കി​യ നി​ര​ക്ക്​ പ്ര​കാ​രം ക​രാ​ർ ഒ​പ്പി​ടു​മ്പോ​ൾ ലീ​ഗ​ൽ വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം തേ​ടി​യി​ല്ല.
ഫ​ല​പ്ര​ദ​മാ​യ വി​ല​പേ​ശ​ൽ ന​ട​ത്തി​യി​ല്ല.

റീ ​ടെ​ൻ​ഡ​റി​ങ്​ സാ​ധ്യ​ത പ​രി​ശോ​ധി​ച്ചി​ല്ല. ടെ​ൻ​ഡ​റി​ൽ പ​​ങ്കെ​ടു​ത്ത മ​റ്റൊ​രു സ്ഥാ​പ​നം 8.90 എ​ന്ന പു​തി​യ നി​ര​ക്കാ​ണ്​ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, 2018ൽ 6.53 ​രൂ​പ നി​ര​ക്കി​ൽ വി​ത​ര​ണം ചെ​യ്ത ക​മ്പ​നി​യോ​ട്​ അ​ന്വേ​ഷി​ച്ചി​ല്ല. ഈ ​ക​മ്പ​നി ടെ​ൻ​ഡ​റി​ൽ പ​​ങ്കെ​ടു​ത്ത്​ കു​റ​ഞ്ഞ തു​ക ക്വോ​ട്ട്​ ചെ​യ്തി​രു​ന്നു.

See also  വോട്ട് ചെയ്യാന്‍ ജനങ്ങള്‍ ബൂത്തുകളിലേക്ക് ആദ്യമണിക്കൂറില്‍ മികച്ച പോളിങ്

Related News

Related News

Leave a Comment