തിരുവാഭരണ ഘോഷയാത്ര നാളെ

Written by Web Desk1

Updated on:

വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ല

പത്തനംതിട്ട: മകരവിളക്ക് ദിനത്തിൽ അയ്യപ്പവി​​ഗ്രഹത്തിന് ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് നിന്നും നാളെ പുറപ്പെടും. കൊട്ടാരത്തിലെ കുടുംബാം​ഗം മരിച്ചതിനാൽ ഇത്തവണ വലിയകോയിക്കൽ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ ഇക്കുറിയില്ല. ഘോഷയാത്രയെ രാജപ്രതിനിധിയും അനു​ഗമിക്കില്ല.

15-ന് വൈകിട്ട് ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഉൾപ്പെടെയുണ്ടാകും.
തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും. ഇന്ന് മകരവിളക്കിനായുള്ള മുന്നൊരുക്കങ്ങളും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പിക്കാനുള്ള കാര്യങ്ങളും ചർച്ച ചെയ്യുന്നതിനായുള്ള ഉന്നതതല യോഗം ചേരും. ദേവസ്വം പ്രസിഡന്‍റ, സന്നിധാനം സ്പെഷ്യൽ ഓഫീസർ, ശബരിമല എഡിഎം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

അതേസമയം, ശബരിമല തീർത്ഥാടനത്തിന് സമാപനം കുറിച്ച് കൊണ്ടുള്ള ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലുകളാണ് ഇന്നുള്ളത്. ശാസ്താവ് മഹീഷി നി​ഗ്രഹം നടത്തിയതിന്റെ സ്മരണ പുതുക്കലാണ് എരുമേലി പേട്ടതുള്ളൽ. പാണനിലകളും വിവിധതരം ചായങ്ങളും വാരിപ്പൂശി കന്നി സ്വാമിമാർ ശരക്കോലും കച്ചയും കെട്ടി, മഹിഷിയുടെ ചേതനയറ്റ ശരീരമെന്ന സങ്കൽപ്പത്തിൽ തുണിയിൽ പച്ചക്കറി കെട്ടി കമ്പിൽ തൂക്കി തോളിലേറ്റി ആനന്ദനൃത്തമാടുന്ന ഭക്തിയുടെ നേർക്കാഴ്ചയാണ് പേട്ടതുള്ളൽ.

See also  മണപ്പുറം സമീക്ഷ ചെറുകഥ ക്യാമ്പ് 29, 30 തീയതികളിൽ

Leave a Comment