Saturday, April 19, 2025

സുരേഷ് ഗോപി ചിത്രം വരാഹത്തിൽ ഗൗതം വാസുദേവ് മേനോൻ

Must read

- Advertisement -

സനൽ വി. ദേവൻ സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന ‘വരാഹം’ എന്ന ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വാസുദേവ് മേനോൻ അഭിനയിച്ചു തുടങ്ങി. ഡിസംബർ 22നാണ് ചിത്രീകരണം കാലടിയിൽ ആരംഭിച്ചത്. ചിത്രത്തിൽ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടും സുരേഷ് ഗോപിയും ചേർന്നുള്ള രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്.

നവ്യാ നായർ, മാമാങ്കം സിനിമയിലൂടെ നായികയായ പ്രാചി എന്നിവർ ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ അഭിനയിക്കുന്നത്. മുഴുനീള ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപി തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കഥ – ജിത്തു കെ. ജയൻ, മനു സി. കുമാർ, തിരക്കഥ മനു സി. കുമാർ, സംഗീതം -രാഹുൽ രാജ്, ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി,

എഡിറ്റിംഗ്‌ – മൺസൂർ മുത്തുട്ടി, കലാസംവിധാനം – സുനിൽ കെ. ജോർജ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റിയൂം ഡിസൈൻ – നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്, അസ്സോസ്സിയേറ്റ് ഡയറക്ടർ- പ്രേം പുതുപ്പള്ളി, ലൈൻ പ്രൊഡ്യൂസർ – ആര്യൻ സന്തോഷ്, ലൈൻ പ്രൊഡ്യൂസർ – മനോജ് ശ്രീകാന്ത, എക്സിക്കുട്ടീവ് പ്രൊഡ്യൂസേഴ്സ് – രാജാ സിംഗ്, കൃഷ്ണകുമാർ, പ്രൊഡക്ഷൻ എക്സികുട്ടീവ് – അഭിലാഷ് പൈങ്ങോട്, പ്രൊഡക്ഷൻ കൺട്രോളേഴ്സ് – പൗലോസ് കുറുമാറ്റം, ബിനു മുരളി.

See also  കളർകോട് അപകടം ; വാഹന ഉടമ പറഞ്ഞത് കള്ളം ; ഷാമിൽ ഖാന് 1000 രൂപ ഗൂഗിൾ പേ ചെയ്ത ഡീറ്റെയിൽസ് പോലീസ് കണ്ടെത്തി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article