രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ പിന്തുണച്ച് SNDPയും RSS നേതാക്കളും വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി ക്ഷണപത്രം നൽകി

Written by Web Desk1

Published on:

കണിച്ചുകുളങ്ങര: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയെ പിന്തുണച്ച് എസ്എൻഡിപിയും. അയോധ്യ പ്രാണപ്രതിഷ്ഠ കർമം അഭിമാന ഉയർത്തുന്ന ആത്മീയ മുഹൂർത്തമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രതിഷ്ഠാ മുഹൂർത്തതിൽ എല്ലാ വിശ്വാസികളും ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ. ആർഎസ്എസ് നേതാക്കൾ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി ക്ഷണപത്രം നൽകി.

ഇതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമൻ വ്യക്തിജീവിതത്തിലും കർമപഥത്തിലും മര്യാദ പുരുഷോത്തമനെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പ്രാണപ്രതിഷ്ഠാ കർമ്മം ഓരോ ഭാരതീയൻ്റെയും അഭിമാന മുയർത്തുന്ന ആത്മീയ മുഹൂർത്തമാണ്. പ്രാണ പ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് എല്ലാ വിശ്വാസികളും വീട്ടിൽ ദീപം തെളിയിച്ച് ലോകനന്മയ്ക്കായി പ്രാർത്ഥിക്കണമെന്നും വെള്ളാപ്പള്ളി.

വെള്ളാപ്പള്ളിയുടെ നിലപാടിനെ  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്വാഗതം ചെയ്തു.

Related News

Related News

Leave a Comment