വരുന്നൂ പഞ്ചായത്ത് തലത്തിൽ കാലാവസ്ഥാ പ്രവചനം

Written by Web Desk1

Published on:

കാലാവസ്ഥ പ്രവചനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, അടുത്തയാഴ്ച മുതൽ പഞ്ചായത്ത് തലത്തിലും കാലാവസ്ഥ സേവനങ്ങൾ ലഭിക്കുമെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര. ‘പഞ്ചായത്ത് മോസം സേവ’ എന്ന പേരിലാണ് ഈ സേവനം ആളുകളിലേക്ക് എത്തിക്കുക. ചെറുകിട കർഷകർക്ക് മികച്ച രീതിയിൽ കൃഷി ആസൂത്രണം ചെയ്യാനും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള നഷ്ടങ്ങൾ കുറയ്ക്കാനും ഇത്തരത്തിൽ കാലാവസ്ഥ പ്രവചനം നടത്തുന്നതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 150 വർഷത്തെ സേവനത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തിങ്കളാഴ്ച തുടക്കം കുറിക്കുകയാണ്. ഇതിനിടയിലാണ് കാലാവസ്ഥ സേവനങ്ങൾക്കായുള്ള പുതിയ പദ്ധതികൾ രൂപീകരിച്ചിരിക്കുന്നത്. ‘ഹർ ഹർ മോസം, ഹർ ഘർ മോസം’
തുടങ്ങിയ പദ്ധതികളും ഇതിൽ ഉൾപ്പെടും.

Leave a Comment