ന്യൂയോർക്ക്: ഗൂഗിൾ വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. നൂറിലധികം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ഡിജിറ്റൽ അസിസ്റ്റന്റ്, ഹാർഡ് വെയർ, എഞ്ചിനീയറിങ് വിഭാഗങ്ങളിൽ നിന്നായാണ് ജീവനക്കാരെ പിരിച്ചു വിടുന്നത്.
ഗൂഗിളിൽ ഒഴിവുവരുന്ന പ്രകാരം ജീവനക്കാർക്ക് അപേക്ഷിക്കുന്നതിന് അവസരമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി ആൽഫാബെറ്റ് വർക്കേഴ്സ് യൂണിയൻ രംഗത്തെത്തി. ജോലി സുരക്ഷിതത്വം ഉറപ്പാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് യൂണിയൻ വ്യക്തമാക്കി.