വൈസ് ചാൻസലർമാരുടെ നിയമനം: ഹർജി ഹൈക്കോടതി പരിഗണിക്കും

Written by Taniniram1

Published on:

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി പരിഗണിക്കും. നിലവിൽ സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും താൽക്കാലിക വിസിമാർ ആണ് ചുമതല വഹിക്കുന്നത്. ഇത് സർവകലാശാലയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് ഹർജിയിലെ ആക്ഷേപം സർവകലാശാല നിയമങ്ങളിൽ നിയമസഭ ഭേദഗതി വരുത്തി.

ഭേദഗതി അനുസരിച്ച് എക്‌സ് ഒഫിഷ്യോ ചാൻസലർ ആയ ഗവർണ്ണർ ആവില്ല പുതിയ ചാൻസലർ. വൈസ് ചാൻസലർമാരുടെ നിയമന അധികാരം ഗവർണറിൽ നിന്ന് എടുത്തുകളയുന്നതാണ് നിയമ ഭേദഗതി. എന്നാൽ നിയമ ഭേദഗതിക്ക് അംഗീകാരമായിട്ടില്ല. ഇതുകൊണ്ടാണ് തീരുമാനം വൈകുന്നത്. മാത്രമല്ല, ഓരോ വിസിമാരുടെ നിയമന നടപടികളിൽ സർവകലാശാലകൾക്ക് അനുസരിച്ച് വ്യത്യാസമുണ്ടെന്നമാണ് അഡ്വക്കറ്റ് ജനറൽ നൽകിയ മറുപടി.

സാമ്പത്തിക വിദഗ്ധയും യൂണിവേഴ്‌സിറ്റി കോളജ് മുൻ പ്രൊഫസറുമായ ഡോ. മേരി ജോർജ്ജ് നൽകിയ ഹർജി ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുന്നത്.

See also  പാലക്കാട് സി കൃഷ്ണ കുമാർ തന്നെ ബിജെപി സ്ഥാനാർഥി ആയേക്കും, ശോഭ സുരേന്ദ്രൻ മത്സരത്തിനില്ലെന്ന് സൂചന…

Related News

Related News

Leave a Comment