തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്ക് വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന ‘ടാലെന്റ് ഹണ്ട്’ സെലക്ഷന്‍ ട്രയല്‍സ് നാളെ തുടങ്ങും.
വരുന്ന 19 വരെ ജി.വി രാജ സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കുന്നംകുളം സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലെ 6,7,8, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി എന്നീ ക്ലാസ്സുകളിലേക്ക് നേരിട്ടും 9,10 ക്ലാസുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയായ് വരുന്ന 19 വരെയാണ് പ്രവേശനം. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, ഹോക്കി, ജൂഡോ, തായ്‌കോണ്ടോ, വോളിബോള്‍, റെസ്ലിങ് എന്നീ ഇനങ്ങളിലേക്കാണ് പ്രവേശനം.
കണ്ണൂരില്‍ പോലീസ് പരേഡ് ഗ്രൗണ്ടിലും, ഇടുക്കിയില്‍ അടിമാലി ഗവ. ഹൈസ്‌കൂളിലുമാണ് ആദ്യ ദിവസത്തെ സെലക്ഷന്‍ ട്രയലുകള്‍ നടക്കുക. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, സ്‌പോര്‍ട്‌സ് ഡ്രസ്സ് തുടങ്ങിയവ സഹിതം അതാത് കേന്ദ്രങ്ങളില്‍ രാവിലെ 9 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: റ്യമെസലൃമഹമഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.