യുഎസ്: യുഎസിലെ ഒറിഗണ്‍ ആശുപത്രിയിൽ രോഗികൾക്ക് ഡ്രിപ്പ് കയറ്റുന്നതിന് പകരം നഴ്‌സ് പൈപ്പ്‌വെളളം കുത്തിവച്ചതിനെ തുടര്‍ന്ന് 10 രോഗികള്‍ മരിച്ചു. ഫെന്‍റനൈല്‍ ഇന്‍ട്രാവണസ് ഡ്രിപ്പുകള്‍ക്ക് പകരമാണ് നഴ്‌സ് പച്ചവെള്ളം കുത്തിവച്ചത്.
മാസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ നിന്ന് മുന്‍ ജീവനക്കാരന്‍ മരുന്ന് മോഷ്ടിച്ചതായി ആശുപത്രി ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. മരുന്ന് ലഭ്യതക്കുറവിന്‍റെ അടിസ്ഥാനത്തിലാണോ നഴ്‌സ് പച്ചവെള്ളം കുത്തിവച്ചതെന്നതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഡ്രിപ്പിന് പകരം പച്ചവെള്ളം ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്നാണ് രോഗികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ആശുപത്രി അധികൃതര്‍ മരിച്ചവരുടെ കൃത്യമായ എണ്ണം ഇതുവരെ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.