ഇരട്ട ചക്രവാതച്ചുഴി; കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Written by Web Desk1

Published on:

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലും അറബിക്കടലിന് മുകളിലുമായി ഇരട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുക. ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലാണ് ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നത്. അറബിക്കടലിൽ കേരളതീരത്തിന് സമീപമാണ് രണ്ടാം ചക്രവാതച്ചുഴി. ( Kerala weather updates heavy rain)

ഒറ്റപ്പെട്ടയിടങ്ങളിൽ‌ മഴയുണ്ടാകുമെന്ന് പറയുന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പക്ഷേ ഒരു ജില്ലകളിലും പ്രത്യേകിച്ച് അലേർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നിരിക്കിലും പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട മിതമായ മഴയും കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

See also  അതിശക്തമായ മഴ; ഓറഞ്ച് - യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Related News

Related News

Leave a Comment