മലയോരം ഭീതിയോടെ, വന്യജീവി പുലിതന്നെയെന്ന് നാട്ടുകാർ

Written by Web Desk1

Published on:

വാണിയപ്പാറയിലും പരിസരത്തും ഒരാഴ്ചയായി ഭീതിപരത്തുന്ന വന്യജീവി സാന്നിധ്യം

ഇ​രി​ട്ടി: അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ വാ​ണി​യ​പ്പാ​റ​യി​ലും പ​രി​സ​ര​ത്തും ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഭീ​തി​പ​ര​ത്തു​ന്ന വ​ന്യ​ജീ​വി പു​ലി​ത​ന്നെ​യെ​ന്ന് ഉ​റ​പ്പി​ച്ച് നാ​ട്ടു​കാ​ർ. ചൊവ്വാഴ്ച രാ​ത്രി 9.30ഓ​ടെ​യാ​ണ് ക​ളി​ത്ത​ട്ടും​പാ​റ​യി​ൽ പീ​ടി​ക​ക്കുന്നി​ൽ റോ​ഡ​രികി​ൽ മ​ണ്ണു​രാം​പ​റ​മ്പി​ൽ ബി​നു പു​ലി​യെ ക​ണ്ട​ത്. പു​ലി​യി​ൽ നി​ന്നും 50 മീ​റ്റ​ർ ദൂ​ര​ത്തി​ൽ അ​ക​പ്പെ​ട്ടു​പോ​യ ബി​നു ത​നി​ച്ചാ​യി​രു​ന്നു ജീ​പ്പി​ൽ. വാ​ഹ​ന​ത്തി​ന്റെ വെ​ളി​ച്ച​വും ശ​ബ്ദ​വും കേ​ട്ടി​ട്ടും പു​ലി ര​ണ്ട് മി​നി​റ്റോ​ളം വാ​ഹ​ന​ത്തി​ന് നേ​രെ നി​ന്ന​താ​യി ബി​നു പ​റ​യു​ന്നു.

വന്യ ജീവി ആക്രമിച്ച പുത്തൻപുരയ്ക്കൽ ഗോപിയുടെ വളർത്തുനായ

ഒ​ടു​വി​ൽ റോ​ഡി​ന്റെ മ​ൺ​തി​ട്ട ചാ​ടി​ക്ക​യ​റി പീ​ടി​കക്കുന്നി​ലേ​ക്ക് തി​രി​കെ ക​യ​റിപോ​യ​തോ​ടെ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടി​യ ആ​ശ്വാ​സ​ത്തി​ൽ അ​വി​ടെ നി​ന്നും ബി​നു ര​ക്ഷ​പ്പെ​ടു​കയായി​രു​ന്നു. ഇ​തേ പു​ലി ത​ന്നെ​യാ​കാം ക​ഴി​ഞ്ഞ ദി​വ​സം അ​ട്ടോ​ളി​മ​ല​യി​ലെ താ​മ​സ​ക്കാ​ര​നാ​യ പു​ത്ത​ൻ​പു​ര​ക്ക​ൽ ഗോ​പി​യു​ടെ വ​ള​ർ​ത്തു​നാ​യ​യെ ആ​ക്ര​മി​ച്ച​ത് എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.

വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് ലൈ​റ്റ് ഇ​ട്ട് ബ​ഹ​ളം വെച്ച​തു​കൊ​ണ്ടാ​ണ് അ​ന്ന് നാ​യ ര​ക്ഷ​പ്പെ​ട്ട​ത്. പു​ലി, ക​ടു​വ തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഉ​ണ്ട് എ​ന്ന​തി​ന്റെ തെ​ളി​വാ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത് ഇ​പ്പോ​ൾ ഇ​വി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി എ​ത്താ​റി​ല്ല എ​ന്ന​താ​ണ്. പു​ലി ഇ​റ​ങ്ങി​യ വി​വ​രം അ​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ച് പു​ലി​യെ തു​ര​ത്താ​നും ശ്ര​മി​ച്ചി​രു​ന്നു.

See also  കീം; അപേക്ഷ ഇന്ന് 5 വരെ മാത്രം

Related News

Related News

Leave a Comment