ഗുരുവായൂർ ദേവസ്വം നവജീവനം ഡയാലിസിസ് കേന്ദ്രം വാർഷികാഘോഷം നാളെ

Written by Taniniram1

Published on:

ഗുരുവായൂർ: നിർധന രോഗികൾക്ക് ആശ്വാസവും കരുതലുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ തുടങ്ങിയ നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഒന്നാം വാർഷികം നാളെ . വൈകിട്ട് 5.30ന് ബ്രഹ്മകുളം നവജീവനം ഡയാലിസിസ് കേന്ദ്രത്തിൽ നടക്കും. ജില്ലാ കളക്ടർ വി. ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അധ്യക്ഷത വഹിക്കും.

ദേവസ്വം ഭരണസമിതി അംഗം പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ്,കേരളയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദ് കുമാർ, ഡയാലിസിസ് സെന്റർ കോർഡിനേറ്റർ അഡ്വ.ജിജോ സി സണ്ണി, ദേവസ്വം ഭരണസമിതി അംഗങ്ങളായ അഡ്വ.ജിജോ സി സണ്ണി, ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എംപി,കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ വാർഡ് കൗൺസിലർ ഷിൽവ ജോഷി, ഡോ.വത്സലൻ, ഡോ.മധുസൂദനൻ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ ജനുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം നാടിന് സമർപ്പിച്ചത്. ഒരു വർഷത്തെ സഫലമായ പ്രവർത്തനം വഴി ആയിരത്തിലേറെ സൗജന്യ ഡയാലിസിസ് നടത്താനും ആയിരത്തോളം വൃക്കരോഗികൾക്ക് സഹായ മെത്തിക്കാനും സാധിച്ചിട്ടുണ്ട്.

Leave a Comment