ഫ്രാൻസിന്റെ 
പ്രായം കുറഞ്ഞ പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റൽ

Written by Web Desk1

Published on:

പാരീസ്‌ : ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മുപ്പത്തിനാലുകാരനായ ഗബ്രിയേല്‍ അറ്റലിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജിവച്ച എലിസബത്ത് ബോണിന്റെ പകരക്കാരനായാണ് സ്വവർഗാനുരാഗി കൂടിയായ അറ്റൽ എത്തുന്നത്‌.

വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഗബ്രിയേലിനെ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ്‌ പ്രധാനമന്ത്രിയാക്കിയത്‌. 10 വർഷംമുമ്പ്‌ ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് മാത്രമായിരുന്ന ഗബ്രിയേലിന്റെ വളർച്ച അതിവേഗമായിരുന്നു. 29-ാം വയസ്സിലാണ്‌ വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയിലെത്തിയത്‌.

See also  ഇന്ന് സമ്പൂർണ സൂര്യ ഗ്രഹണം…. സൂര്യനെ മറയ്ക്കാൻ ചന്ദ്രൻ….

Leave a Comment