സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

Written by Web Desk1

Published on:

അടൂര്‍: അടൂരിൽ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന പന്നിവിഴ സ്വദേശി ഗീതാ കുമാരി (49) ആണ് മരിച്ചത്. ഇവരുടെ തലയില്‍ കൂടി ലോറി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

കൂടെയുണ്ടായിരുന്ന ജലജ(48)യെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 9.30ന് അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.

Related News

Related News

Leave a Comment