Friday, April 4, 2025

അയോധ്യയിലെ പ്രതിഷ്ഠാചടങ്ങ്; യു.പിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

Must read

- Advertisement -

എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണമെന്ന് യോഗി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ് ദേശീയ ഉത്സവമാക്കണമെന്ന് നിർദേശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനുവരി 22-ന് ഉത്തര്‍പ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും അലങ്കരിക്കണമെന്നും നിര്‍ദേശം നൽകി. ജനുവരി 14 മുതല്‍ ശുചീകരണ ക്യാമ്പയിൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആദിത്യനാഥ് കഴിഞ്ഞദിവസം അയോധ്യയില്‍ എത്തിയിരുന്നു. ശുചിത്വം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കാന്‍ അദ്ദേഹം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിഐപികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കണമെന്നും ചടങ്ങിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗി നിര്‍ദേശിച്ചു.

ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും. വ്യവസായ പ്രമുഖരും ചലച്ചിത്ര താരങ്ങളുമടക്കം സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ 7000 ലേറെ പേര്‍ എത്തുമെന്നാണ് രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്.അതേസമയം പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും പലരും പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

See also  ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി; ജൂണ്‍ 30ന് ചുമതലയേല്‍ക്കും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article