ഉദ്യോഗാർത്ഥികളെ തിരിച്ചറിയാൻ ഇനി ബയോ മെട്രിക് സംവിധാനം: മാറ്റങ്ങളുമായി പി എസ് സി

Written by Taniniram1

Published on:

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളുടെ ഐഡന്റിറ്റി പരിശോധന ബയോമെട്രിക് സംവിധാനത്തിലൂടെ നിർവ്വഹിക്കുവാൻ ഉത്തരവായി. അഭിമുഖം, ഒറ്റത്തവണ പ്രമാണപരിശോധന, കായിക്ഷമതാ പരീക്ഷ, പ്രായോഗിക പരീക്ഷ, ശാരീരിക അളവെടുപ്പ് എന്നിവയുടെ മുന്നോടിയായി നടത്തുന്ന ഉദ്യോഗാർത്ഥികളുടെ ഐഡന്റിറ്റി പരിശോധനയാണ് പുത്തൻ സാങ്കേതിക വിദ്യയിലൂടെ ഉത്തരവായത്.

ഈ സംവിധാനം ജനുവരി 10 മുതൽ നടത്തുന്ന അഭിമുഖം, 16 മുതൽ നടത്തുന്ന കായികക്ഷമതാ പരീക്ഷ, 24 മുതൽ നടത്തുന്ന ഒറ്റത്തവണ പ്രമാണപരിശോധന എന്നിവക്കാണ്.

ആധാർ പ്രൊഫൈലിൽ ലിങ്ക് ചെയ്ത ഉദ്യോഗാർത്ഥികൾക്കാണ് ബയോമെട്രിക് സംവിധാനം പ്രയോജനപ്പെടുത്തുവാൻ കഴിയുക. അല്ലാത്തവരുടെ ഐഡന്റിറ്റി പരിശോധന നിലവിലുള്ള രീതിയിൽ തുടരുന്നതാണ്.

See also  എഐസിസി വക്താവിനെ അറിയാത്ത കെപിസിസി പ്രസിഡന്റ്; കെ.സുധാകരന് ഷമയുടെ മറുപടി

Related News

Related News

Leave a Comment