അരിമ്പൂരിൽ ഹരിത കർമ്മസേനയ്ക്ക് സ്വന്തമായി ബെയിലിംഗ് മെഷീൻ സജ്ജം

Written by Taniniram1

Published on:

അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൽ ബെയിലിംഗ് മെഷീൻ പ്രവർത്തനമാരംഭിച്ചു. ധനകാര്യ കമ്മീഷൻ ഗ്രാന്റ്, സ്വച്ച് ഭാരത് മിഷൻ ഫെയ്‌സ് രണ്ട് തുടങ്ങിയവയിൽ നിന്ന് 5 ലക്ഷം രൂപ ചെലവിലാണ് ബെയിലിംഗ് മെഷീൻ ഒരുക്കിയത്. അരിമ്പൂരിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ബെയിലിംഗ് മെഷീൻ വഴി ഞെരുക്കി ചുരുക്കി കെട്ടുകളാക്കി വെക്കുന്നതിലൂടെ എംസിഎഫ് കേന്ദ്രത്തിൽ മാലിന്യങ്ങൾ കുന്നുകൂടുന്ന സാഹചര്യത്തിന് വലിയ പരിഹാരമാവും. കൂടാതെ മാലിന്യം ഒഴിവാക്കുമ്പോൾ ഒറ്റതവണ പരമാവധി കൈമാറാനും സാധിക്കും. എംസിഎഫിൽ മാലിന്യം സൂക്ഷിക്കുന്നതിന് കൂടുതൽ സ്ഥല സൗകര്യവും ലഭിക്കും.

അരിമ്പൂർ പഞ്ചായത്തിൽ 21 പേരടങ്ങുന്ന ഹരിതകർമ്മസേനയാണ് പ്രവർത്തിക്കുന്നത്. നാല് സംഘമായി തിരിഞ്ഞ് മാലിന്യ ശേഖരണം നടത്തുന്നു. നിലവിൽ മാസത്തിൽ 15 ദിവസം മാലിന്യ ശേഖരണവും ബാക്കി 15 ദിവസം തരം തിരിക്കലും എന്ന രീതിയിലാണ് പ്രവർത്തനം. ശേഖരണ മികവിനായി ഇലക്ട്രിക് വാഹനം, വെയിംഗ് മെഷീൻ, ട്രോളി തുടങ്ങിയവും പൂർണസജ്ജമാണ്.

കുന്നത്തങ്ങാടിയിൽ വെളുത്തൂർ റോഡിൽ സ്ഥിതിചെയ്യുന്ന ഹരിതകർമ്മ സേനയുടെ എംസിഎഫിൽ സ്ഥാപിച്ച ബെയിലിംഗ് മെഷീൻ പ്രവർത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സി ജി സജീഷ് അധ്യക്ഷനായി. ജില്ലാ ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ കെ വി രജനീഷ് മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഷിമി ഗോപി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭ ഷാജി, അസിസ്റ്റന്റ് സെക്രട്ടറി റെസി റാഫേൽ, എച്ച് ഐ മഹേന്ദ്ര സി എം, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സി ഡി എസ് പ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

See also  "ഗ്രാമശ്രീ" പുരസ്കാരം മാങ്ങാറി രാജേന്ദ്രന്

Leave a Comment