പ്രവാസികളെ നാടുകടത്താൻ ഒരുങ്ങി ഗൾഫ് രാജ്യം

Written by Web Desk1

Published on:

സുരക്ഷയാണ് മുഖ്യമെന്ന് ആഭ്യന്തരമന്ത്രാലയം

കുവൈത്ത് സിറ്റി: പുതുവർഷത്തിന് ശേഷം അഞ്ച് ദിവസത്തിനിടെയുണ്ടായ വിവിധ നിയമലംഘനത്തിന്റെ പേരിൽ ആയിരക്കണക്കിന് പ്രവാസികളെ നാടുകടത്താൻ ഒരുങ്ങി കുവൈത്ത്. തൊഴിൽ, താമസ നിയമ ലംഘനം നടത്തിയ പ്രവാസികളെയാണ് നാടുകടത്താൻ ഒരുങ്ങുന്നത്. ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്.

നിയമപരമായ തൊഴിൽ സമ്പ്രദായങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതിന് വേണ്ടിയാണ് ഇത്തരം പരിശോധനകൾ രാജ്യത്ത് നടപ്പാക്കുന്നതെന്ന് ഷെയ്ഖ് തലാൽ അൽ ഖാലിദ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് നിയമലംഘനത്തിന്റെ പേരിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രവാസികളെ നാടുകടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വർഷം ജനുവരി 1 മുതൽ ഡിസംബർ 31 വരെ 31,42,892 പ്രവാസികളെ നാടുകടത്തി. ഇവരിൽ 17,701 പേർ വനിതകളാണ്. 42,265 പേരെ ഭരണപരമായി നാടുകടത്തിയതാണ്. ഇവരിൽ 24,609 പുരുഷന്മാരാണ്. 17,656 വനിതകളാണ്. ഇതുകൂടാതെ 627 ജുഡീഷ്യൽ നാടുകടത്തലാണ്. ഇവരിൽ 582 പുരുഷന്മാരും 45 വനിതകളുമാണ്. രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം നിയമലംഘനം നടത്തുന്ന പ്രവാസികളെ നാടുകടത്തുന്നതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്.

See also  തീയെടുത്ത സ്വപ്‌നങ്ങള്‍…കണ്ണീരണിഞ്ഞ് കേരളം… മൃതദേഹങ്ങൾ കൊച്ചിയിലെത്തി

Leave a Comment