തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍.
നവകേരളഗുണ്ടാ സദസിനെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന്റെ ഞെട്ടല്‍ പിണറായിക്ക് മാറിയിട്ടില്ലെന്നും ഷാഫി പ്രതികരിച്ചു. രാഹുല്‍ കൊലപാതക കേസിലെ പ്രതിയല്ല. തീവ്രവാദിയോ രാജ്യദ്രോഹക്കുറ്റമോ ചെയ്ത ആളല്ല. ബെഡ്റൂമിന്റെ വാതിലില്‍ തട്ടി അറസ്റ്റ് ചെയ്യാന്മാത്രം എന്തുകുറ്റമാണ് രാഹുല്‍ ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഷാഫി പറഞ്ഞു.