വിഴിഞ്ഞം: രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് രജിസ്ട്രഷനിലെ ബോട്ട് പിടികൂടി. തുത്തൂർ സ്വദേശി ലാസറിന്റെ സഹായ മാതാ ബോട്ടാണ് അടിമലത്തുറ ഭാഗത്ത് വച്ച് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടിയത്.വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജയന്തി. ടി.ടി.യുടെ നിർദേശപ്രകാരം ഇമ്പൗണ്ടിങ് ഓഫീസർ വിഴിഞ്ഞം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ദീപ, മറൈൻ എന്ഫോഴ്സ്മെന്റ് സബ് ഇൻസ്‌പെക്ടർ ബി. ദീപു, മറൈൻ എൻഫോഴ്സ്മെന്റ് സി.പി.ഒ അജീഷ് കുമാർ ലൈഫ് ഗാർഡുമാരായ എം. പനിയടിമ, സുരേഷ് റോബർട്ട്, എസ്. പ്രദീപ് കുമാർ, കോസ്റ്റൽ സബ് ഇൻസ്‌പെക്ടർ എം. ജോസ്.പൊലീസുകരായ മഹേഷ്, വാർഡൻ ശിലുവയ്യൻ എന്നിവരടങ്ങുന്ന സംഘമാണ് ബോട്ട് പിടികൂടിയത്.
രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്നാട് രജിസ്ട്രഷനിലെ ബോട്ട് പിടികൂടി
Written by Taniniram
Published on: