നിരന്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നു; തമ്പാനൂര്‍ പോലീസ് കാപ്പ ചുമത്തി അകത്തിട്ടു.thampanoor police

Written by Taniniram

Updated on:

തിരുവനന്തപുരം ജില്ലയില്‍ തൈക്കാട് വില്ലേജില്‍ ജഗതി വാര്‍ഡില്‍ ടിസി 16/1188 തട്ടാന്‍വിളകം വീട്ടില്‍ നിന്നും തിരുമല വില്ലേജില്‍ പുന്നായ്ക്കമുകള്‍ വാര്‍ഡില്‍ അംബേദ്കര്‍ റോഡില്‍ TC. 51/1171 വീട്ടില്‍ വാടകയ്ക്കു താമസം സുദര്‍ശനന്‍ മകന്‍ സുഭാഷ് വയസ്സ് 38

ടിയാനെ തമ്പാനൂര്‍ പോലീസ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ടിയാന്‍ 2019 ല്‍ നൗഷാദ് എന്നയാളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും,2022ല്‍ അജി എന്നയാളെ ചീത്ത വിളിച്ചു ഭീഷണിപെടുത്തിയ കേസിലെ പ്രതിയും,2023 ല്‍ വിജയന്‍ എന്നയാളെ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയും,2023ല്‍ ആവലാതിക്കാരിയെ ലൈംഗിക ചേഷ്ട കാണിച്ച കേസിലെ പ്രതിയും,2023ല്‍ അരുണ്‍ എന്നയാളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയും ആകുന്നു. ടിയാനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ നാഗരാജു,ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ നിധിന്‍ രാജ്, ACP ഷാജി, SHO പ്രകാശ്, SI അരവിന്ദ്, ASI മുരളീധരന്‍, SCPO സുനില്‍,CPO പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

See also  കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടു കടത്തി.

Leave a Comment