പ്രധാനമന്ത്രിയുടെ പരിപാടി : തേക്കിൻകാട് മൈതാനത്തെ ആൽമരച്ചില്ലകൾ മുറിച്ചതിൽ ഇടപെട്ട് ഹൈക്കോടതി; കൊച്ചിൻ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി

Written by Taniniram

Published on:

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂരിലെ പൊതുസമ്മേളനത്തിലെ സുരക്ഷയ്ക്കായി തേക്കിന്‍കാട് മൈതാനത്തെ ആല്‍മരത്തിന്റെ ചില്ലകള്‍ മുറിച്ച സംഭവത്തില്‍ ഹൈക്കോടതി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം തേടി. മൈതാനവുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജി പരിഗണിക്കവേ ചില്ല മുറിച്ച ദൃശ്യങ്ങള്‍ കോടതി ദേവസ്വം ബോര്‍ഡ് അഭിഭാഷകന് കൈമാറി വിശദീകരണം തേടുകയായിരുന്നു. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് ജി ശിരീഷും അടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

മഹിളാമോര്‍ച്ചയുടെ സ്ത്രീശക്തി സംഗമത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബുധനാഴ്ച തേക്കിന്‍കാട് മൈതാനത്തെത്തിയത്. ഇതിനായി സൗകര്യമൊരുക്കാനായാണ് വലിയ ചില്ലകള്‍ മുറിച്ചുമാറ്റിയത്. സുരക്ഷയുടെ ഭാഗമായിട്ടായിരുന്നു ഇതെന്നായിരുന്നു സംഘാടകരുടെ വിശദീകരണം. വിഷയം കോടതി അടുത്തദിവസം വീണ്ടും പരിഗണിക്കും.

Related News

Related News

Leave a Comment