സി.പി.എമ്മിനെ വെട്ടിലാക്കി വീണ്ടും ജി സുധാകരന്‍

Written by Web Desk1

Published on:

കായംകുളത്ത് മല്‍സരിച്ചപ്പോള്‍ കാലുവാരിയെന്ന് തുറന്ന് പറഞ്ഞ് മുന്‍ മന്ത്രി ജി സുധാകരന്‍. കായംകുളത്ത് 2001 ല്‍ താന്‍ തോറ്റത് കാലുവാരിയതു കൊണ്ടാണെന്നാണ് ജി സുധാകരന്റെ ആരോപണം. കായംകുളം താലൂക്ക് വരെ പ്രഖ്യാപിച്ചിട്ടും വോട്ട്കിട്ടിയില്ലെന്ന് സുധാകരന്‍ പറഞ്ഞു. കാലുവാരല്‍ കലയായി കൊണ്ടു നടക്കുന്നവര്‍ കായംകുളത്തുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

പാര്‍ട്ടി കേന്ദ്രമായ പത്തിയൂരില്‍ സി.പി.എം പ്രവര്‍ത്തകരുടെ വീട് ഒരു വിഭാഗം എറിഞ്ഞു തകര്‍ത്തു. മനസ്സില്‍ ഒന്നു കരുതുക, പുറകില്‍ ഉടുപ്പിനടിയില്‍ കഠാര ഒളിപ്പിച്ചു പിടിക്കുക,കുത്തുക ഇതാണ് പലരുടെയും ശൈലി. ഇടതുപക്ഷക്കാരുടെ മനസ് ശുദ്ധമായിരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

സോഷ്യലിസ്റ്റ് നേതാവ് പി എ ഹാരീസ് അനുസ്മരണ പ്രസംഗത്തിലായിരുന്നു സി.പി.എമ്മിനെ വെട്ടിലാക്കുന്ന സുധാകരന്റെ തുറന്ന് പറച്ചില്‍. നേരത്തെയും കായംകുളത്തെ കാലുവാരലിനെക്കുറിച്ച് സുധാകരന്‍ പറഞ്ഞിട്ടുണ്ട്.

കായംകുളത്തെ തോല്‍വിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങളാണ് സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കായംകുളത്ത് മത്സരിക്കുമ്പോള്‍ ഓരോ ദിവസവും കാല് വാരല്‍ നേരിട്ടു. സി.പി.എം നേതാവ് കെ കെ ചെല്ലപ്പന്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിട്ടും തനിക്ക് എതിരെ നിന്നു.

തനിക്ക് വോട്ട് ചെയ്യരുതെന്ന് നടന്ന് പറഞ്ഞു. 300 വോട്ടാണ് ആ ഭാഗത്ത് മറിഞ്ഞത്. കായംകുളത്ത് മത്സരിച്ചപ്പോള്‍ ആര്‍എസ്എസും പിഡിപിയുമെല്ലാം വോട്ട് മറിച്ചുവെന്നും സുധാകരന്‍ വ്യക്തമാക്കി. കാലുവാരല്‍ കലയായി കൊണ്ടു നടക്കുന്നവര്‍ കായംകുളത്തുണ്ടെന്നും സുധാകരന്‍ അനുസ്മരിച്ചു.

തന്നോട് പാര്‍ട്ടി ശക്തികേന്ദ്രമായ മാരാരിക്കുളത്തും മാവേലിക്കരയിലും മല്‍സരിക്കാന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ താന്‍ മല്‍സരിച്ചത് യുഡിഎഫ് സ്വാധീനമണ്ഡലങ്ങളിലാണെന്നും സുധാകരന്‍ ചൂണ്ടിക്കാണിച്ചു.

Related News

Related News

Leave a Comment