ബംഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് നാലു പേർ മരിച്ചു

Written by Web Desk1

Published on:

നിരവധി പേർക്ക് പരിക്ക്; യാത്രക്കാരായി ഇന്ത്യക്കാരും

ധാക്ക: ബംഗ്ലാദേശിൽ പാസഞ്ചർ ട്രെയിനിന് തീ പിടിച്ചതിനെതുടർന്ന് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വെള്ളിയാഴ്ച രാത്രി ഒമ്പതോടെ പടിഞ്ഞാറെ നഗരമായ ജെസോറിൽ നിന്ന് തലസ്ഥാനമായ ധാക്കയിലേക്ക് വരികയായയിരുന്ന ബെനാപോൾ എക്സ്പ്രസിലെ നാല് കോച്ചുകൾക്കാണ് തീ പിടിച്ചത്. പെട്ടെന്ന് തന്നെ തീ പടർന്നു. അഗ്നി ശമനസേന എത്തുന്നതിന് മുമ്പേ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തീയണക്കാൻ രണ്ട് മണിക്കുറോളം എടുത്തതായി റാപിഡ് ആ‍ക്ഷൻ ബറ്റാലിയൻ യൂണിറ്റ് പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്കിടയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് ധാക്ക മെട്രോപൊളിറ്റൻ പൊലീസ് മേധാവി മോഹിദ് ഉദ്ദിൻ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.

നൂറോളം പേരാണ് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയതെന്ന് പേരുവെളിപ്പെടുത്താത്ത രക്ഷാപ്രവർത്തകൻ സുമോയ് ടി.വിയോട് പറഞ്ഞു. ഒരുപാട് പേരെ രക്ഷപ്പെടുത്താനായി. ട്രെയിനിൽ ഇന്ത്യക്കാരും യാത്ര ചെയ്തിരുന്നെന്നും രക്ഷാപ്രവർത്തകൻ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലാദേശിൽ നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഡിസംബർ 18 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതു മുതൽ സംഘർഷത്തിൽ ചുരുങ്ങിയത് മൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

Related News

Related News

Leave a Comment