- Advertisement -
ഇടുക്കി: വണ്ടിപ്പെരിയാരിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു. ആക്രമിച്ചത് കേസിൽ പ്രതിയായിരുന്ന അർജ്ജുന്റെ ബന്ധുവാണ്.ആക്രമണത്തിൽ പെൺകുട്ടിയുടെ അച്ഛന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.
ഇയ്യാളെ വണ്ടിപ്പെരിയാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശനിയാഴ്ച 10 മണിയോടെ വണ്ടിപ്പെരിയാർ ടൗണിൽവച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.