നിര്യാതയായി

Written by Web Desk1

Published on:

കവിയും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ സഹോദരി തുളസി ഗോപിനാഥ് (തുളസീഭായി തങ്കച്ചി-72 ) (4 A, ഹീരാപാലസ്, .കവടിയാർ) ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് സ്വകാര്യാശുപത്രിയിൽ നിര്യാതയായി. ഹരിപ്പാട്ട് കരിമ്പാലേത്ത് ഭവാനിക്കുട്ടി തങ്കച്ചിയുടെയും തോനയ്ക്കാട്ട് കളരിക്കൽ കൃഷ്ണപിള്ളയുടെയും മകളാണ്. പി & ടി മുൻ അസിസ്റ്റന്റ് ഡയറക്ടർ കെ.ഗോപിനാഥൻ നായർ ആണ് ഭർത്താവ്.

മക്കൾ: ഒപ്റ്റിവ (ക്യാനഡ) ഐ.ടി കമ്പനിയുടെ ഇന്ത്യയിലെ മേധാവിയായ മൻമോഹൻ തമ്പി, സിംഗപ്പൂരിൽ ഐ.ടി.കമ്പനി നടത്തുന്ന ജയ്മോഹൻ തമ്പി. മരുമക്കൾ: പരേതയായ രശ്മിതമ്പി, മേബൽ (സിംഗപ്പൂർ).

നോവലിസ്റ്റും അഭിഭാഷകനുമായ പരേതനായ പി.വി.തമ്പി. മുൻ ഡയറക്ടർ ജെനറൽ ഓഫ് പ്രോസിക്യൂഷൻ പരേതനായ അഡ്വക്കേറ്റ് പി.ജി.തമ്പി , ഒറാക്കിളിന്റെ മുൻ വൈസ് പ്രസിഡന്റ് പ്രസന്നവദനൻ തമ്പി എന്നിവരാണ് മറ്റു സഹോദരന്മാർ.

സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.

Related News

Related News

Leave a Comment